Uncategorized

“എന്റെ പ്രഭാത കീർത്തനം”

വചനം

സങ്കീർത്തനം 59 :   16

ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.

നിരീക്ഷണം

താൻ നേരിടുന്ന ശത്രുക്കളക്കുറിച്ചുള്ള ദാവീദ് രാജാവിന്റെ നിരന്തരമായ ആശങ്കകൾക്കിടയിൽ എല്ലാ ദിവസവും രാവിലെ ദൈവത്തിന്റെ ശക്തിയെയും സ്നേഹത്തെയും കുറിച്ച് പാടുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രായോഗീകം

നിങ്ങളുടെ ശ്രദ്ധ എന്തിലാണ്? ഈ ചോദ്യം നിരന്തരം നമ്മോട് തന്നെ ചോദിക്കേണ്ടതാണ്. നമ്മുടെ ജീവിത്തിൽ നിരന്തരം വെല്ലുവിളികൾ നേരിടാറുണ്ട് അപ്പോഴും നമ്മുടെ ശ്രദ്ധ എന്തിലാണ്?  ദാവീദ് രാജാവ് രാവിലെ ഉണർന്ന് കർത്താവിന്റെ ശക്തിയെയും സ്നേഹത്തെയും കുറിച്ച് പാടുന്നതിലൂടെ തന്റെ ശ്രദ്ധ ദൈവത്തിങ്കലേയ്ക്ക് കേന്ത്രീകരിക്കുമെന്ന് പറഞ്ഞു. യേശുവിന്റെ മഹത്തായ സ്നേഹത്തെയും ശക്തിയെയും കുറിച്ച് പാടുമ്പോൾ ജീവിതത്തിലെ വിഷമതകളെയോർത്ത് വിഷമിക്കുകയോ അസ്വസ്ഥരാകുകയോ ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും. എന്തുതന്നെയായാലും രാവിലെ ദൈവത്തിന്റെ സ്നേഹത്തേയും ശക്തിയേയും കുറിച്ച് പാടിയാൽ ആശ്വാസവും സന്തോഷവും സമാധാനവും ആ ദിവസം മുഴുവൻ ലഭിക്കുന്നു. ആകയാൽ ഓരോ ദിവസവും രാവിലെ ദൈവത്തിന്റെ കൃപകളെ ഓർത്ത് പാടാം. യേശുവിനെ നമ്മുടെ പ്രഭാത ഗീതം ആക്കി ഓരോ ദിവസവും ആരംഭിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ പ്രഭാത കീർത്തനം ആകയാൽ എന്റെ ഈ ദിവസം അനഗ്രഹ പുർണ്ണമാക്കേണമേ. ആമേൽ