“യഥാർത്ഥ ചുമതല വഹിക്കുന്നതാർ?”
വചനം
സങ്കീർത്തനം 11 : 3
അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?
നിരീക്ഷണം
ദാവീദ് രാജാവിന്റെ ജീവിതത്തിൽ, തന്റെ ആത്മീയ നിലനിൽപ്പിന്റെ അടിത്തറ തന്നെ ഭീഷണിയിലാണെന്ന് തോന്നിയ ഒരു സമയത്ത്, അദ്ദേഹം ഒരു ചോദ്യം ചോദിച്ചു, ഇങ്ങനെയുള്ള സാഹചര്യത്തിൽ നീതിമാൻ എന്ത് ചെയ്യും?
പ്രായോഗീകം
സൂക്ഷമമായി വായിച്ചാൽ ഈ അധ്യായത്തിന്റെ പശ്ചാത്തലത്തിൽ ദാവീദ് സ്വന്തം ചോദ്യത്തിന് ഉത്തരം നൽകുന്നു. ഈ വാക്യത്തിൽ നാല് ആശയങ്ങൾ ഉയർത്തിക്കാട്ടപ്പെടുന്നു. ഒന്നാമതായി കഷ്ടകാലങ്ങളിൽ ദാവീദ് എപ്പോഴും യേശുവിന്റെ അടുക്കലേക്ക് ഓടി ചെയ്യുന്നു എന്ന് ഈ സങ്കീർത്തനത്തിന്റെ ഒന്നാമത്തെ വചനത്തിൽ നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നു. രണ്ടാമതായി, ദൈവത്തിനാണ് തന്റെ ജീവിത്തിലെ എല്ലാ നിയന്ത്രണവും, ആകയാൽ അവൻ വിഷമിക്കുന്നില്ല എന്ന് നാലാമത്തെ വചനത്തിൽ നാം കാണുന്നു. മൂന്നാമതായി, ദുഷ്ടന്മാർ വിധിക്കപ്പെടും എന്ന സത്യം അഞ്ചും ആറും വചനങ്ങളഇൽ കാണുവാൻ കഴിയുന്നു. നാലമതായി, ദൈവം നീതിയെയും, ന്യായത്തെയും സ്നേഹിക്കുന്നവനാണെന്നും, ദൈവത്തിനുവേണ്ടി ജീവിക്കുന്നവർ ഒരു ദിവസം അവനെ കാണും എന്നും എഴാമത്തെ വചനത്തിലും കാണുന്നു. അതെ, നമ്മുടെ ചുറ്റും നോക്കുമ്പോൾ, നമ്മുടെ ആത്മീയ ചരിത്രത്തിന്റെയും നങ്കൂരങ്ങളുടെയും അടിത്തറ തന്നെ വെല്ലുവിളിക്കപ്പെടുന്നതായി തോന്നുന്നു. എന്നാൽ ദാവീദിനെപ്പോലെ യേശുവിന്റെ നീതിമാനായ ഒരു അനുയായി എന്ന നിലയിൽ നിങ്ങൾക്ക് ഈ സാഹചര്യത്തിൽ എന്തു ചെയ്യുവനാൻ കഴിയുമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ തിരുവെഴുത്ത് പറയുന്നത്, യഥാർത്ഥത്തിൽ ആരാണ് നമ്മുടെ ചുമതല വഹിക്കുന്നതെന്ന് ഓർത്താൽ മതി, കാരണം നമ്മുടെ ചുമതല വഹിക്കുന്നത് സർവ്വ ശക്തനായ ദൈവമാണ് ആകയാൽ നാം ഭയപ്പെടേണ്ടതില്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്റെ ചുമതലവഹിക്കുന്നതിനായി നന്ദി. അങ്ങയിൽ മാത്രം ആശ്രയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
