Uncategorized

“എല്ലായിപ്പോഴും അതെ എന്നു തന്നെ!”

വചനം

2 കൊരിന്ത്യർ 1 : 19

ഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കൽ ഉവ്വു എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല; അവനിൽ ഉവ്വു എന്നത്രേയുള്ളു.

നിരീക്ഷണം

യേശുക്രിസ്തുവിന്റെ സുവിശേഷം വിജയകരമായ സുവിശേഷമാണെന്ന് അപ്പോസ്ഥലനായ പൌലോസ് ഈ വചനത്തിലൂടെ വ്യക്തമാക്കുന്നു.  അദ്ദേഹം ഇപ്രകരം പറഞ്ഞു യേശുവിന്റെ സുവിശേഷം ഇന്ന് അതെയെന്നും നാളെ അല്ല എന്നും പറയുന്നതല്ല അത് എല്ലായിപ്പോഴും “അതെ” എന്ന് പറയുന്നതാണ്.

പ്രായോഗികം

പഴയ നിയമ പുസ്തകങ്ങൾ എഴുതിയ ക്രമത്തിലല്ല ചേർത്തിരിക്കുന്നതെങ്കിലും ഓരോ പുസ്തകവും ചൂണ്ടി കാണിക്കുന്നത് യേശുവിങ്കലേയ്ക്കാണ് എന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. ലോക സ്ഥാപനത്തിനുമുമ്പ് തന്നെ യേശുക്രിസ്തുവിനെ മനുഷ്യരാശിക്കുവേണ്ടി മറുവിലയായി നൽകുവാൻ ഒരുക്കപ്പെട്ടിരുന്നു. ആ ദൗത്യത്തെ ദൈവം എപ്പോഴും അതെ എന്ന് ഉറപ്പിക്കുകയും അങ്ങനെ തന്നെ ചെയ്യുകയും ചെയ്തു. സഭയുടെ തുടക്കത്തെയും ദൈവം പെന്തക്കോസ്തു നാളിൽ അതെ എന്ന് പറഞ്ഞ് ഈ ലോകത്തിൽ സ്ഥാപിച്ചു. സഭയിലൂടെ ദൈവം ജനത്തിന് വീണ്ടെടുപ്പും നിത്യജീവനും നിത്യമായ ഒരു സ്നേഹബന്ധവും നൽകി. ദൈവം നൽകിയ വാഗ്ദാനങ്ങൾ ചരിത്രത്തിലുടനീളം നാം പരിശോധിച്ചാൽ ദൈവം സകലവും കൃത്യസമയത്ത് നിറവേറ്റിയതായി കാണുവാൻ കഴിയും. ദൈവത്തിന്റെ വാഗ്ദത്തങ്ങൾ മനുഷ്യർക്ക് എല്ലായിപ്പോഴും “അതെ” എന്നു തന്നെയാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ വാഗ്ദത്തങ്ങൾ എത്രയുണ്ടെങ്കിലും അതെ എന്നു തന്നെയാണെന്ന് എന്റെ ജീവിതത്തിൽ പ്രാവർത്തക മാക്കി തന്നതിനായി നന്ദി. അവസാനം വരെ അങ്ങയുടെ വാഗ്ദത്തങ്ങളിൽ വിശ്വസിച്ച് ഉറച്ചിരിപ്പാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ