“എളിയവർക്കും ദരിദ്രർക്കും വേണ്ടി മാത്രം”
വചനം
സങ്കീർത്തനം 70 : 5
ഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്റെ അടുക്കൽ വേഗം വരേണമേ; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ.
നിരീക്ഷണം
ദാവീദ് രാജാവ് ഇവിടെ, താൻ എളിയവനും ദരിദ്രനും ആകുന്നു എന്ന് പറഞ്ഞുകൊണ്ട് ശ്രദ്ധേയമായ ഒരു പ്രസ്ഥാവന നടത്തി. തന്നെ വിടുവിക്കുവാൻ ദൈവം വേഗത്തിൽ വരേണമേ എന്നും അദ്ദേഹം അപേക്ഷിക്കുന്നു. ഈ ചെറിയ സങ്കീർത്തനം തുടങ്ങി അതേ രീതിയിൽ തന്നെ അദ്ദേഹം അത് അവസാനിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ രക്ഷയ്ക്കായുള്ള തന്റെ തീവ്രമായ ആഗ്രഹത്തിൽ അദ്ദേഹഗം അതീവ ജാഗ്രതയോടെയാണ് സംസാരിക്കുന്നത്.
പ്രായോഗീകം
ഈ വേദ ഭാഗത്ത് അത്ഭുതകരമെന്നത് എന്തെന്നാൽ, ദാവീദ് രാജാവ് തന്റെ മരണത്തിന് മുൻപ് മകൻ ശലോമോനോട്, കർത്താവിന്റെ ആലയം പണിയുന്നതിനായി ഒരു ലക്ഷം താലന്ത് സ്വർണ്ണം താൻ ഒരുക്കി വെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നു, (1 ദിനവൃത്താന്തം 22:14). ഇന്നത്തെ മൂല്യം വെച്ച് കണക്കാക്കിയാൽ, ഇത് 100 ബില്യൻ യു. എസ്സ് ഡോളറിനേക്കാൾ വിലവരും! ഇതിൽ വെള്ളി, വെങ്കലം, ഇരുമ്പ് എന്നിവ ഉൾപ്പെടുത്തിയിട്ടില്ല (വെള്ളിയുടെ അളവ് പത്തുലക്ഷം താലന്ത് ആയിരുന്നു). 1 ദിനവൃത്താന്തം 29: 3-5 ൽ – പരാമർശിച്ചിരിക്കുന്ന ദാവീദിന്റെ വ്യക്തിപരമായ സമ്പത്തും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിൽ നിന്ന് 307 ബില്യൺ ഡോളർ അദ്ദേഹം കർത്താവിന്റെ ആലയ നിർമ്മാണത്തിനായി നൽകി. ആധുനീക കാലഘട്ടത്തിൽ പോലും ചിന്തിക്കുവാൻ കഴിയാത്തത്ര വലിയ സമ്പത്താണിത്. എന്നിരുന്നാലും നൂറ്റാണ്ടുകളായി ദാവീദ് രാജാവിനെ ഒരു ശ്രദ്ധേയനായ വ്യക്തിത്വമാക്കി മാറ്റുന്നത് അദ്ദേഹത്തിന്റെ എളിമയാണ്. തന്റെ കൈവശം വലിയ സമ്പത്തുണ്ടായിരുന്നിട്ടും, സ്വന്തം പരിമിതികൾ തന്റെ കാഴ്ചപ്പാടുകളെയും സാധ്യതകളെയും എപ്പോഴും പരിമിതപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സർവ്വജ്ഞനും, സർവ്വ വ്യാപിയും,സർവ്വശക്തനും അനന്തനുമായ ദൈവത്തെ അദ്ദേഹം തന്റെ സ്വർഗ്ഗസ്ഥനായ പിതാവായി കണ്ടു. അവിടുത്തെ അപേക്ഷിച്ച് താൻ ദരിദ്രനും എളിയവനും ആണെന്ന് അദ്ദേഹത്തിന് തോന്നി. ഈ ഘട്ടത്തിലാണ് അദ്ദേഹം ഇങ്ങനെ നിലവിളിച്ചത്. എന്റെ ദൈവമേ വേഗത്തിൽ വന്ന് എന്നെ രക്ഷിക്കേണമേ, ഇപ്പോൾ തന്നെ തന്റെ ജീവിതത്തിൽ ദാവീദ് ഏറ്റവും സുരക്ഷിതത്വം അനുഭവിച്ച നിമിഷം ഒരുപക്ഷേ അതായിരിക്കാം. ഈ ചിന്ത മനസ്സിലാക്കുവാൻ പ്രയാസം തോന്നുന്നുണ്ടെങ്കിൽ, അതിനുള്ള കാരണം ഇതായിരിക്കാം, ഈ വചനം “ദരിദ്രർക്കും എളിയവർക്കും വേണ്ടി മാത്രമുള്ളതാണ്”.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ എളിയവനും ദരിദ്രനും ആണ് ആകയാൽ എന്നെ വേഗം രക്ഷിക്കേണമേ. ആമേൻ.
