Uncategorized

“ഒന്ന്, എന്നത് എപ്പോഴും വലിയ സംഖ്യയാണ്”

വചനം

2 രാജാക്കന്മാർ  10 :  28

ഇങ്ങനെ യേഹൂ യിസ്രായേലിൽനിന്ന് ബാലിനെ നശിപ്പിച്ചുകളഞ്ഞു.

നിരീക്ഷണം

യിസ്രായേലിലെ രാജാവിന്റെ പുത്രനായ യേഹൂ എന്ന ഒരാൾ, തന്റെ ജീവിതകാലത്ത് തന്റെ രാജ്യത്തെ ബാൽ ആരാധനയെ ഉന്മൂലനം ചെയ്തു എന്ന് ഈ വചനം വ്യക്തമാക്കുന്നു. “ഒന്ന്” എന്നത് എപ്പോഴും വലിയൊരു സംഖ്യയാണെന്ന് ഇത് തെളിയിക്കുന്നു.

പ്രായോഗീകം

യഹോശാഫാത്ത് രാജാവിന്റെ മകനായ യേഹു രാജാവായി അഭിഷിക്തനായപ്പോൾ, ആഹാബ് രാജാവിന്റെ കുടുംബത്തെ മുഴുവൻ നശിപ്പിക്കണമെന്ന കർശനമായ കൽപന ദൈവം അയച്ച പ്രവാചകനിൽ നിന്ന്  അദ്ദേഹത്തിന് ലഭിച്ചു, അതായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. മുൻ രാജാവിന്റെ കുടുംബത്തിലെ ഓരോ അംഗത്തെയും ഇല്ലാതെയാക്കുവാൻ അദ്ദേഹം അക്ഷീണം പ്രയന്നിച്ചു, എന്തുകൊണ്ട്? കാരണം, ആഹാബ് യിസ്രായേൽ ജനതയെ യഹോവയ്ക്കെതിരെ പൂർണ്ണമായും തിരിക്കുകയും ജനത്തെ ബാൽ ആരാധനയിലേയ്ക്ക് നയിക്കുകയും ചെയ്തിരുന്നു. ഏലിയാവിന്റെ പ്രവചനം നിറവേറ്റുന്നതിനായി ദുഷ്ടയായ രാജ്ഞി ഈസബെലിനെയും യേഹു നശിപ്പിച്ചു. തന്റെ ജീവിതകാലത്തിനുള്ളിൽ യിസ്രായേലിലെ ബാൽ ആരാധന പുർണ്ണമായും ഇല്ലാതാക്കുന്നതുവരെ അദ്ദേഹം ചിട്ടയായ രീതിയിൽ പ്രവർത്തിച്ചു. ദൈവം നമ്മോട് ചയ്യുവാൻ പറയുന്ന കാര്യത്തിൽ നിന്ന് ഒരിക്കലും പിന്മാറരുത്! കാരണം ദൈവത്തിന്റെ സഹായത്തോടെ ഒരുവ്യക്തിയായാലും അത് ദൈവത്തിന് ഇപ്പോഴും വലിയൊരു സംഖ്യയാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

ഒറ്റയ്ക്കായാലും ഉറപ്പോടെ നിന്ന് അങ്ങേയ്ക്കുവേണ്ടി പ്രവർത്തിക്കുവാൻ എനിക്ക് കൃപനൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x