“മാതൃകയാകുക”
വചനം
1 തിമത്തിയോസ് 4 : 12
ആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക.
നിരീക്ഷണം
യേശുക്രിസ്തുവിനെ അനുഗമിക്കുന്നവർ എന്ന നിലയിൽ അഞ്ച് കാര്യങ്ങളിൽ നാം മറ്റുള്ളവർക്ക് മാതൃകയായിരിക്കണമെന്ന് അപ്പോസ്ഥലനായ പൗലോസ് നമ്മെ ഓർമ്മപ്പെടുത്തുന്നു. സംസാരം, പെരുമാറ്റം, സ്നേഹം, വിശ്വാസം, വിശുദ്ധി എന്നിവയാണിവ.
പ്രായോഗീകം
നാം ഒരു മാതൃകയാകുവാൻ ശ്രമിക്കണം എന്നല്ല നാം ഒരു മാതൃകയായിത്തീരണം എന്നാണ് അപ്പോസ്ഥലനായ പൗലോസ് നിർദ്ദേശിക്കുന്നത്. കേവലം നിയമപരമായോ മതപരമായോ ഉള്ള രീതിയിലല്ല, മറിച്ച് വിശുദ്ധമായ രീതിയിലാണ് നാം പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. നമ്മുടെ സംസാരം എപ്പോഴും നല്ലരീതിയിൽ തന്നെ ആയിരിക്കേണ്ടതാണ്. വിഡ്ഢിത്തപരമായ രീതിയിൽ പെരുമാറാതിരിക്കുക. സ്നേഹത്തിൽ അധിഷ്ഠിതമായ രീതിയിൽ തീരുമാനങ്ങൾ എടുക്കുക. മറ്റുള്ളവർ നമുക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് നാം അവർക്ക് ചെയ്തുകൊടുക്കുക. യേശുവിനെ അനുഗമിക്കുന്നവർ എന്ന നിലയിൽ മാന്യവും ധാർമ്മീകവുമായ ഒരു ജീവിതം നയിക്കുക. ഈ ദൈവവചന തത്വങ്ങൾ യഥാർത്ഥത്തിൽ യുവാക്കളെ ഉദ്ദേശിച്ചുള്ളതാണ്. പ്രായത്താൽ പക്വതവന്നർക്ക് ഈ തത്വങ്ങൾ ഇതിനകം തന്നെ അറിയാമെന്ന് അപ്പോസ്ഥലൻ വിശ്വസിച്ചിരുന്നു. പ്രായത്താൽ പക്വത വന്നവർ എപ്പോഴും ആഗ്രഹിക്കേണ്ടത് കർത്താവേ എനിക്കൊരു മാതൃകയാകുവാൻ എന്നെ സഹായിക്കേണമേ എന്നാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
മറ്റുള്ളവർക്ക് ഒരു മാതൃകയാകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
