“ഓർമ്മിക്കേണ്ട ദൈവീക സ്വാഭവങ്ങൾ!!”
വചനം
സങ്കീർത്തനം 111 : 4
അവൻ തന്റെ അത്ഭുതങ്ങൾക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നേ.
നിരീക്ഷണം
ജീവിച്ചിരുന്നവരിൽ വെച്ച് ഏറ്റവും മഹാനായ രാജാവ് യിസ്രായേലിലെ ദാവീദ് രാജാവ് തന്നെയെന്ന് എല്ലാവരും അംഗീകരിക്കുന്ന ഒരു വസ്തുതയാണ്. സർവ്വശക്തനായ ദൈവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അവിടുന്ന് തന്റെ അത്ഭുത പ്രവർത്തികളെ ഒരു “ജ്ഞാപകം ആക്കിയിരിക്കുന്നു” എന്ന് ദാവിദ് രാജാവ് ഇവിടെ വ്യക്തമാക്കുന്നു. ഇവിടെ ജ്ഞാപകമാക്കാവുന്ന അനേക കാര്യങ്ങളെക്കുറിച്ച് ദാവിദിന് പറയാമായിരുന്നുവെങ്കിലും താൻ എടുത്തുപറയുന്ന ദൈവത്തിന്റെ രണ്ട് സ്വഭാവ ഗുണങ്ങളാണ് “ദൈവം അത്യന്തം കൃപാലുവും കരുണാനിധിയും” എന്നിവ.
പ്രായോഗീകം
ദാവീദ് ഒരു ശക്തനായ രാജാവായിരുന്നു അതുകൊണ്ട്, ദൈവം സർവ്വശക്തനാണെന്നും രാജാധിരാജാവാണെന്നും പറയുവാൻ അദ്ദേഹം മറന്നുപോയി. ദാവീദ് സമ്പന്നനായിരുന്നതുകൊണ്ട്, ദൈവം സകലസമ്പത്തിന്റെയും ഉടമയാണെന്ന് പറയുവാനും മറന്നു. ഇങ്ങനെ ദൈവത്തെക്കുറിച്ച് പലതും പറയാമായിരന്നെങ്കിലും ഇതെല്ലാം ദാവീദ് രാജാവ് മറന്നിട്ട്, ഒരു പാപമില്ലാത്ത ജീവിതം നയിക്കുന്നതിൽ താൻ പരാജയപ്പെട്ടു എന്ന് ദാവീദ് അറിഞ്ഞിട്ട് ദൈവം കൃപ നിറഞ്ഞവനാണെന്ന സത്യം അദ്ദേഹം ഓർത്തു. അതുപോലെ തന്റെ പുത്രന്മാരെ ശമുവേൽ പ്രവാചകന്റെ മുന്നിൽ അണിനിരത്തിയപ്പോൾ, ദാവീദ് എന്നൊരു മകൻ തനിക്കുണ്ടെന്ന കാര്യം പോലും സ്വന്തം പിതാവ് മറന്നുപോയ സന്ദർഭവും ദാവീദിന്റെ ഓർമ്മയിലുണ്ടായിരുന്നു. അപ്പോഴാണ് “ദൈവം കരുണ നിറഞ്ഞവനാണെന്ന്” ദാവീദ് തിരിച്ചറിഞ്ഞത്. ഇന്ന് നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ, ആ കുറവുകൾ നികത്താൻ ആവശ്യമായതെല്ലാം ദൈവത്തിന്റെ പക്കൽ സമൃദ്ധമായുണ്ട്. സൃവ്വശക്തനായ ദൈവത്തിന്റെ അത്ഭുത പ്രവൃത്തികളെക്കുറിച്ച് പറയുമ്പോൾ “അവ തീർച്ചയായും ഓർമ്മിക്കേണ്ടവ തന്നെയാണ്” എന്ന് നാമും ഉറക്കേ പറയും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിതത്തിലെ ശൂന്യമായ ഇടങ്ങളിൽ അങ്ങയെക്കുറിച്ചുള്ള ഓർമ്മകൾകൊണ്ട് നിറയ്ക്കുവാൻ കഴിഞ്ഞതിൽ, എന്റെ ജീവികാലം മുഴുവൻ, എനിക്ക് അതിയായ സന്തോഷമുണ്ട്. അങ്ങയെ എനിക്ക് ഒരിക്കലും മറക്കാനാവില്ല! ആമേൻ.
