“കൃപയും കരുണയും ഉള്ള നമ്മുടെ പിതാവ്”
വചനം
യോവേൽ 2 : 13
വിസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.
നിരീക്ഷണം
കർത്താവിന്റെ സന്നിധിയിൽ താഴ്മയോടെയിരിക്കുവാൻ നാം വേഗത്തിൽ തയ്യാറായാൽ, അവിടുന്ന് തിരികെ നമ്മോട് എപ്പോഴും കൃപയും കരുണയും കാണിക്കുമെന്ന് യോവേൽ പ്രവാചകൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
പ്രായോഗീകം
ദൈവം നൽകിയിരുക്കുന്ന വചനത്തിലുള്ള നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് കാര്യങ്ങൾ പ്രവർത്തിക്കുകയും, എന്തുകൊണ്ട് ആഗ്രഹിക്കുന്ന അനേകകാര്യങ്ങൾ ശരിയാകുന്നില്ല എന്ന് നാം പറയുകയും ചെയ്യുന്നത്? ഇനി അങ്ങനെ ചെയ്യരുതെന്ന് കർത്താവ് നമ്മോട് പറയുന്നത് നമുക്ക് കേൾക്കുവാൻ കഴിയാത്തതുപോലെയാണിത്. വസ്ത്രം കീറി വിലപിക്കുകയില്ല വേണ്ടത്, പക്ഷേ നമ്മുടെ ഹൃദയം അവിടുത്തേക്ക് തുറന്നുകൊടുക്കുകയും താഴ്മയോടെ അവിടുത്തെ സമീപിക്കുകയും ആണ് വേണ്ടത്. കാരണം, നമ്മോട് ക്ഷമിക്കുവാനും നാമുമായി നിരന്തരമായ സംഭാഷണം പുലർത്തുവാനും നമ്മുടെ ദൈവം ആഗ്രഹിക്കുന്നു. അവിടുന്ന് എന്നും നമ്മുടെ കൃപാനിധിയും കരുണാമയനുമായ പിതാവ് തന്നെയാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ഹൃദയം പൂർണ്ണമായി അങ്ങയുടെ മുമ്പിൽ തുറക്കുന്നു. അങ്ങുമായി നിന്തരമായ ഒരു ബന്ധം ഞാൻ ആഗ്രഹിക്കുന്നു. ഇന്നും അങ്ങയുടെ സ്നേഹം അനുഭവിക്കുന്നതിനാൽ നന്ദി. ആമേൻ
