Uncategorized

“യേശു തീർച്ചയായും ക്ഷമിക്കും”

വചനം

യോന  3 :  10

അവർ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ താൻ അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.

നിരീക്ഷണം

നാല്പത് ദിവസത്തിനുള്ളിൽ ദൈവം തങ്ങളെ നശിപ്പിക്കുമെന്ന് തെരുവീലൂടെ പ്രസംഗിച്ച് മുന്നറിയിപ്പ് നൽകിയ യോനായുടെ വാക്കുകൾ കേട്ട്, മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേയ്ക്ക് തിരിഞ്ഞ നിനെവേയിലെ ജനത്തെക്കുറിച്ചാണ് ഈ വചനം വ്യക്തമാക്കുന്നത്.

പ്രായോഗീകം

യോനാ അറിയിച്ച സന്ദേശം കേട്ടപ്പോൾ നിനവേയിലെ ജനങ്ങൾ ഉപവസിക്കുവാനും പ്രാർത്ഥിക്കുവാനും തുടങ്ങി. നിനവേയിലെ രാജാവുപോലും താഴ്മയോടെ പ്രാർത്ഥിച്ചു. അപ്പോൾ, വരുത്തുമെന്ന് അരുളിച്ചെയ്തിരുന്ന നാശത്തിൽ നിന്ന് ദൈവം പിന്തിരിഞ്ഞ് അവരോട് ക്ഷമിച്ചു. ദൈവത്തെ ധിക്കരിച്ച നിനവേ എന്ന നഗരത്തോട് ദൈവം പൂർണ്ണമായി ക്ഷമിച്ചുവെങ്കിൽ, നാമും ഉപവസിക്കുകയും പ്രാർത്ഥിക്കുകയും അവിടുത്തെ അന്വേഷിക്കുകയും ചെയ്താൽ തീർച്ചയായും അവിടുന്ന് നമ്മോടും ക്ഷമിക്കും. ദയവായി ഇത് വിശ്വസിക്കുക. യേശു നമ്മോട് ക്ഷമിക്കുവാൻ ആഗ്രഹിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഹൃദയം പൂർണ്ണമായി അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു. അങ്ങുമായി നിന്തരമായ ഒരു ബന്ധം ഞാൻ ആഗ്രഹിക്കുന്നു. എന്റെ കുറവുകളെ ക്ഷമിച്ച് എന്നെ സഹായിക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x