“കൃപയുള്ള വാക്കുകൾ”
വചനം
കൊലൊസ്സ്യർ 4 : 6
ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.
നിരീക്ഷണം
യേശുവിനെ അനുഗമിക്കുന്ന വ്യക്തിയും മറ്റുള്ളവരുമായി സംസാരിക്കേണ്ടത് മാന്യവും ഹൃദ്യവുമായ രീതിയിലാണ്. സംഭാഷണം ആകർഷകവും ശ്രദ്ധേയവുമായി നിലനിർത്തുന്നതിനായി അതിൽ ഉചിതമായ വാക്ചാതുരി സംഭാഷമത്തിന് രുചി പകരുന്ന ഉപ്പ് പോലെ ആയിരിക്കണം.
പ്രായോഗീകം
വിശ്വാസിയുടെ ജീവിതത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ ഈ ലേഖനത്തിലുടനീളം അപ്പോസ്ഥലൻ നൽകിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ നാം പിൻതുടരുകയാണെങ്കിൽ, ചിന്താപരമായി സജീവവും വിശ്വാസത്താൽ നിറഞ്ഞതുമായ വ്യക്തികളായി നാം മാറുമെന്നതിൽ സംശയമില്ല. സഹമനുഷ്യരെ ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങൾക്ക് നാം സജ്ജരായിരിക്കണം. നമ്മുടെ സംസാരത്തിലെ മാന്യതയും കൃപയുമാണ് അതിന് വഴിയൊരുക്കുന്നത്. വാക്കുകളീലൂടെ നാം പരസ്പരം കെട്ടിപ്പടുക്കുകയും അനുഗ്രഹിക്കുകയും, ആദരിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നു. നമ്മുടെ വാക്കുകളിൽ ഉപ്പ് അഥവാ ശക്തിയോ, സജീവതയോ ഉണ്ടായിരിക്കണം എന്നതും സത്യമാണ്. അപ്രതീക്ഷിതമായ ഒരു മൂർച്ചയേറിയ വാക്ക് സംഭാഷണത്തെ ഉണർത്താറുണ്ട്, എന്നാൽ ആ സംഭാഷണത്തിൽ അടങ്ങിയിരിക്കുന്ന കൃപയെ നിലനിർത്തുവാൻ സഹായിക്കുന്നതും അത്തരം വാക്കുകൾ തന്നെയാണ്. അതിനാൽ, നിങ്ങളുടെ സംഭാഷണങ്ങളിൽ എപ്പോഴും രുചിയുള്ളതും കൃപ നിറഞ്ഞതുമായ വാക്കുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
പ്രാർത്ഥന
പ്രീയ യേശുവേ,
ഏതുമേഖലയിലും വിജയിക്കുന്നതിന് ആശയവിനിമയം അത്യന്താപേക്ഷിതമാണെന്ന് മനസ്സിലായി. എന്റെ ആശയവിനിമയം ഉപ്പിനാൽ രുചിവരുത്തിയതും കൃപയോടുകൂടുയതും ആയിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
