“ഉയരത്തിലെ ചിന്ത”
വചനം
കൊലൊസ്സ്യർ 3 : 2
ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ
നിരീക്ഷണം
യേശുവിന്റെ അനുയായികൾ എന്ന നിലയിൽ നമ്മുടെ മനസ്സ് എവിടെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശം ആണ് ഈ വചനത്തിൽ നിന്ന് നമുക്ക് ലഭിക്കുന്നത്. നമ്മുടെ മനസ്സ് ഭൂമിയിലുള്ളതിലല്ല, മറിച്ച് സ്വർഗ്ഗത്തിലുള്ളതിലാണ് ഉറപ്പിക്കേണ്ടതെന്ന് അപ്പോസ്ഥലനായ പൗലോസ് ഇവിടെ വ്യക്തമായി പ്രസ്ഥാവിക്കുന്നു.
പ്രായോഗീകം
സ്വർഗ്ഗത്തെക്കുറിച്ച് മാത്രം ചിന്തിച്ച് ഭൂമിയിലെ കാര്യങ്ങളിൽ ഒന്നിനും കൊള്ളരുതാത്തവരായി മാറണം എന്നല്ല പൗലോസ് പറയുന്നത്, ഒരിക്കലും അല്ല! മറിച്ച്, സ്വർഗ്ഗീയമായ ചിന്താഗതി പുലർത്തുന്നത് നമ്മെ ഭൂമിയിൽ കൂടുതൽ പ്രയോജനപ്രദമായ വ്യക്തികളാക്കി മാറ്റുവാനാണെന്ന് ഇവിടെ വ്യക്തമാക്കുന്നത്. യേശുവായിരുന്നു പൗലോസിന്റെ എക്കാലത്തെയും മാതൃക. ഏത് സാഹചര്യത്തിലും,സ്വർഗ്ഗീയമായ കാഴ്ചപ്പാട് ഉണ്ടായിരുന്നതുകൊണ്ട് തന്നെ തന്റെ എതിരാളകളേക്കാൾ മികച്ച രീതിയിൽ ചിന്തിക്കുവാൻ യേശുവിന് സാധിച്ചിരിന്നു. സ്വർഗ്ഗത്തിന്റെ വഴികളിലും ചിന്താഗതിയിലുമായിരുന്നു അവിടുത്തെ മനസ്സ് ഉറപ്പിച്ചിരുന്നത്. യേശു എന്തായിരിക്കും ചെയ്യുക? എന്ന് നാം ചോദിക്കാറുണ്ട്. ഭൂമിയിലെ കാര്യങ്ങളില്ല, മറിച്ച് സ്വർഗ്ഗീയമായ കാര്യങ്ങളിലാണ് മനസ്സ് ഉറപ്പിക്കേണ്ടത് അതിനാണ്. നാം നേരിടുന്ന ഓരോ വെല്ലുവിളിയോടും ഒപ്പം ഒരു ചോദ്യം കൂടി ഉയർന്നു വരുന്നത്, നിങ്ങളുടെ മനസ്സ് എവിടെയാണ്?
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ മനസ്സ് ഉന്നതമായ കാര്യങ്ങളിൽ ഉറപ്പിക്കുവാൻ എന്റെ അത്മീയ ഇച്ഛാശക്തിയെ ബലപ്പെടുത്തേണമേ. ആമേൻ
