“അന്ത്യം വരെ ആശ്രയിക്കുവാൻ കഴിവുള്ളവൻ!”
വചനം
യെശയ്യാ 46 : 4
നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും.
നിരീക്ഷണം
ബാബിലോണിയൻ രാജാവിന്റെ അടിമത്വത്തിലായിരുന്ന യിസ്രായേൽ ജനത്തോടാണ് പ്രവാചകനായ യെശയ്യാവ് പ്രവചിക്കുന്നത്. ബാബിലോണിയൻ ദേവൻമാരിൽ അവർ ആശ്രയിക്കുകയും പലവട്ടം അവരെ കൈവിടകയും ചെയ്തിരുന്നു. എന്നാൽ, തങ്ങളുടെ ദൈവം ഒരിക്കലും ഒരു കാലത്തും തങ്ങളെ കൈവിടുകയോ ഉപേക്ഷിക്കയോ ചെയ്യുകയില്ലെന്ന് യെശയ്യാ പ്രവാചകൻ യിസ്രായേൽ ജനതയെ ഓർമ്മിപ്പിക്കുന്നു.
പ്രായോഗീകം
നമ്മുടെ യഹോവയായ ദൈവം നൽകിയ വളരെ ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു വാഗ്ദത്തമാണിത്. അതായത്, യെശയ്യാവിന്റെ കാലം മുതൽ ഇന്നുവരെയും അതിനപ്പുറത്തേക്കും വ്യാപിച്ചുകിടക്കുന്ന ഒരു വാഗ്ദത്തം. നാം ഓരോരുത്തരുടെയും ജീവിതവുമായി ബന്ധപ്പെട്ടതിനാൽ ഇത് നമ്മെയും സ്പർശിക്കുന്നു. നാം തീരെ ചെറിയ കുഞ്ഞുങ്ങളായിരുന്ന കാലം മുതൽ വാർദ്ധക്യമായി മുടി നരയ്ക്കുമ്പോഴും യേശു നമ്മോട് പറയും “മുമ്പോട്ട് പോകുവാൻ ഞാൻ നിന്നെ പിന്നെയും സഹായിക്കാം” എന്ന്. “നിങ്ങൾ പ്രതിസന്ധികളിൽ അകപ്പെട്ടാൽ ഞാൻ നിങ്ങളെ രക്ഷിക്കാം” എന്നും കർത്താവ് നമ്മോട് പറയുന്നു. ദൈവം തന്റെ ജനത്തിനു നൽകിയ വാഗ്ദത്തമാണ് നാം ഇവിടെ കാണുന്നത്. അതിലുപരി തന്റെ സ്വന്ത ജനമായ നാമോരോരുത്തർക്കും വേണ്ടിയുള്ള വാഗ്ദത്തം കൂടിയാണിത്. മറ്റ് ദൈവങ്ങളോ, സുഹൃത്തുക്കളോ, പ്രവർത്തകരോ എന്തിന് നമ്മുടെ കുടുംബാഗങ്ങൾ പോലും നമ്മെ കൈവിട്ടേക്കാം, എന്നാൽ അത്ഭുതം പ്രവർത്തിക്കുന്നവനും, സ്നേഹനിധിയും, വിശ്വസ്ഥനുമായ നമ്മുടെ രക്ഷകൻ നമ്മെ ഒരിക്കലും കൈവിടുകയില്ല. ഈ ലോകത്ത് നിങ്ങളെ ആരെങ്കിലും സഹായിക്കാം എന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ടെങ്കിൽ അവരിലുപരിയായി ഈ ദൈവത്തിൽ ആശ്രയിക്കാം, കാരണം ദൈവം വാക്കുമാറാതെ നമ്മെ പരിപാലിക്കുക തന്നെ ചെയ്യും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ പരിപാലനം ഇതുവരെുയം എന്നോടുകൂടെ ഇരുന്നതിനായി നന്ദി. എന്റെ അന്ത്യം വരെ എന്നെ കാക്കുവാൻ അങ്ങ് ശക്തനെന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ
