Uncategorized

“എനിക്ക് മനസ്സുണ്ട്”

വചനം

മർക്കോസ് 1 :   41

യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു.

നിരീക്ഷണം

യേശുകർത്താവിനോട് നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞ കുഷ്ഠരോഗിയോട് ഇപ്രകാരം പറഞ്ഞു എനിക്ക് മനസ്സുണ്ട്, എന്നിട്ട് അവനെ തൊട്ടു സുഖപ്പെടുത്തി.

പ്രായോഗീകം

സുവിശേഷത്തിന്റെ ശക്തിയാണ് ഈ ഭാഗത്ത് നാം കാണുന്നത്.  കുഷ്ഠരോഗിയായ ഈ മനുഷ്യനോടുള്ള രക്ഷകന്റെ പ്രതികരണത്തെ യേശുവിന്റെ ശിഷ്യന്മാർ പിന്തുടരുന്നു എന്നതാണ് വസ്തുത. എനിക്ക് മനസ്സുണ്ട്, എന്ന് എപ്പോഴും പറയുന്ന വ്യക്തികളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ആവശ്യമായ വൈദഗ്ദ്ധ്യം ഇല്ലാത്തതിനാൽ നമുക്ക് ഒരാളെ സഹായിക്കുവാൻ കഴിയാതെ വരുമ്പോൾ നമുക്ക് മറ്റെരാളെ അതിനായിട്ട് നിയോഗിക്കുവാൻ കഴിയും. ലോകത്തിലെ ഭൂരിഭാഗം വ്യക്തികളും ആവശ്യങ്ങൾ ഗ്രഹിക്കാതെ മാറിനടക്കുന്നു. ഗവണമെന്റുകൾക്ക് കൈകാര്യം ചെയ്യുവാൻ കഴിയാത്തതും, രാഷ്ട്രീയ പ്രേരണയ്ക്ക് കൈകാര്യം ചെയ്യുവാൻ കഴിയാത്തതും, അത്യാഗ്രഹിയായ ഒരു വ്യക്തിക്ക് കൈകാര്യം ചെയ്യുവാൻ കഴിയാത്തതുമായ ഒന്നാണിത്. ഇല്ല അവർക്ക് അത് സാധ്യമല്ല, യേശുവിന് നിന്റെ സ്വന്തം ജനതയ്ക്ക് മാത്രമേ യഥാർത്ഥ ആവശ്യം നൽകികൊടുക്കുവാൻ കഴിയൂ. കാരണം, അവർക്ക് തങ്ങളുടെ യജമാന്റെ പ്രതികരണം പിന്തുടരുന്ന ആളുകളാണ്. മനുഷ്യന്റെ ആവശ്യത്തോടുള്ള നമ്മുടെ പ്രതികരണം എന്തായിരിക്കണമെന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചാൽ “എനിക്ക് മനസ്സുണ്ട്” എന്നതായിരിക്കണം എന്ന് ഓർക്കുക.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് മനസ്സുവച്ച് എന്റെ അനേകമായ വിഷയങ്ങൾക്ക് മറുപടി തന്നതിനായി നന്ദി. തുടർന്നും എന്നെ സഹായിക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x