Uncategorized

“മനുഷ്യശക്തിയുടെ ധീരത”

വചനം

യോഗന്നാൻ 19 :  1

അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ടു അടിപ്പിച്ചു.

നിരീക്ഷണം

A.D.33-ൽ യഹൂദ ഭരിച്ചിരുന്ന റോമൻ ഗവർണർ ആയിരുന്നു പീലാത്തോസ്. പീലാത്തോസിന് മുമ്പോ ശേഷമോ യഹൂദ ഭരിച്ച റോമൻ ഗവർണർമാർ ആരൊക്കെയെന്ന് നമുക്ക് അറിയുവാൻ സാധ്യത കുറവാണ്. എന്നാൽ യേശുവിനെ ക്രൂശിച്ച രോഷാകുലരായ ജനക്കൂട്ടത്തിന് യേശുവിനെ വിട്ടുകൊടുത്തു എന്നതാണ് പീലാത്തോസിനെ പ്രശസ്തനാക്കിയത്. എന്നാൽ അതിനുമമ്പ്, പീലാത്തോസ് (ആ നിസ്സാരനായ ഗവർണർ) യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു.

പ്രായോഗീകം

ഒരു ക്രിസ്ത്യാനി അല്ലാത്തയാളാണോ നിങ്ങൾ? ക്രിസ്ത്യനിയാണെങ്കിൽ യേശുവിനോട് നിങ്ങൾക്ക് വെറുപ്പ്തോന്നുകയില്ല. യേശുവിന്റെ ഉപദേശങ്ങൾ പിൻതുടരാതെ കാപട്യത്തോടെ പെരുമാറുന്ന മറ്റ് ചില ക്രിസ്ത്യാനികളെ നമുക്ക് അറിയാം.  നമ്മുടെ എതിർപ്പോ അവിശ്വാസമോ ഒരു പക്ഷേ അതുകൊണ്ടായിരിക്കാം. എങ്കിലും, ഒരാൾക്ക് അധികാരം കയ്യിലുള്ളതുകൊണ്ട് മാത്രം മറ്റൊരു മനുഷ്യനെ പരസ്യമായി ചാട്ടവാറടിക്ക് വിധേയനാക്കാൻ കഴിയുന്നു എന്നത് നമ്മെ അസ്വസ്ഥരാക്കേണ്ടതല്ലേ? പീലാത്തോസിന് വിശ്വാസമില്ലാത്ത ഒരു മതത്തിന് യേശു ഭീഷണിയായതുകൊണ്ടാണ് അദ്ദേഹം യേശുവിനെ ചാട്ടവാറടിക്ക് വിധേയനാക്കിയത് എന്നാണ് കരുതപ്പെടുന്നത്. ഇതിനെ അധികാരം പ്രകടിപ്പിക്കൽ എന്നോ മനുഷ്യന്റെ അധികാര ധൃാഷ്ട്യം എന്നോ വിളിക്കാം. നാമൊരു യേശുവിന്റെ അനുയായി ആയിതീരേണം. യഹൂയിലെ നിസ്സാരനായ ഒരു റോമൻ ഗവർണർക്ക്, രാജാധിരാജാവായ യേശുക്രിസ്തുവിനെ പരസ്യമായി ചാട്ടവാറടിക്ക് വിധേയനാക്കുവാൻ കഴിഞ്ഞു എന്ന ചിന്ത നമ്മെ പലപ്പോഴും വിഷമിപ്പിക്കും. അധികാരം ഉള്ളതുകൊണ്ട് മാത്രം മറ്റുള്ളവരെ വേദനിപ്പിക്കുന്ന പീലാത്തോസിനോടും അത്തരം പ്രവൃത്തി ചെയ്യുന്ന മറ്റ് മനുഷ്യരോടും ക്ഷമിക്കുവാൻ നമുക്ക് തയ്യാറാകാം. നമുക്ക് കഴിയുമെന്നതുകൊണ്ട് മാത്രം നീതിരഹിതമായ എന്തെങ്കിലും ചെയ്യുവാൻ ഒരുക്കലും തുനിയരുത്.  

പ്രാർത്ഥന

പ്രീയ യേശുവേ,

പ്രയാസകരമായ സാഹചര്യങ്ങളിലും മറ്റുള്ളവരെ സ്നേഹിക്കുവാൻ എന്നെ സഹായിക്കേണമേ. അനീതികാണുമ്പോൾ, അങ്ങ് പ്രതികരിക്കുന്നതുപോലെ എനിക്ക് പ്രതികരിക്കുവാൻ കൃപ നൽകേണമേ. മറ്റുള്ളവരെ വേദനിപ്പിക്കുവാൻ കഴിയുമെന്നതുകൊണ്ട് മാത്രം മാനുഷീക അധികാരം ഉപയോഗിക്കുവാൻ ഒരിക്കലും ഇടയാകരുതേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x