“ചില ആളുകള്‍”
വചനം
അപ്പൊസ്തലപ്രവൃത്തി 15 : 1
യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു.
നിരീക്ഷണം
യെരുശലേമിൽ ആദ്യ കാല സഭാനേതാക്കന്മാരുടെ ഒരു കൗൺസിൽ യേഗം കൂടുന്നതിന്റെ തുടക്കമാണ് ഈ ദൈവ വചനം. പരീശന്മാരുമായി ബന്ധമുള്ള ചില ആളുകള്‍ വന്ന് പറഞ്ഞ വാദമാണ് ഈ വാക്യത്തിലെ ചർച്ചാ വിഷയം.
പ്രായോഗികം
യെഹൂദ്യയിൽനിന്നു വന്ന ചില ആളുകള്‍ പറയുന്ന കാര്യമാണ് ചർച്ചാവിഷയം. നാം എന്തുചെയ്താലും നമ്മോട് വിയോചിക്കുന്ന ചില ആളുകളെ നമുക്ക് നമ്മുടെ ജീവിതത്തിൽ എപ്പോഴും കാണുവാൻ കഴിയും. നാം ചെയ്യുന്ന പ്രവൃത്തിയിൽ വിജയിക്കുകയും ദൈവത്തിൽ നിന്ന് അനുഗ്രഹം പ്രാപിക്കുകയും ചെയ്യാം. എന്നാൽ ചില ആളുകള്‍ നാം ചെയ്യുന്ന പ്രവൃത്തിയിൽ സന്തുഷ്ടരാകണമെന്നില്ല. അപ്പോള്‍ നാം ദൈവം ചെയ്ത ഉപകാരത്തിനൊത്തവണ്ണം ദൈവത്തിന് നന്ദി പറയുവാൻ കഴിയാതെ ചില ആളുകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കുവാൻ മുന്നോട്ട് പോകുവാൻ ഇടയാകും. ആളുകളുടെ പ്രശ്നങ്ങളെ നാം അഭിമുഖീകരിക്കേണ്ടതാണ് അങ്ങനെയുള്ള പ്രശ്നത്തെ പരിഹരിക്കുവാൻ ഒരു കൗൺസിൽ യോഗം വിളിച്ചുകൂട്ടുകയും ആകാം. എന്നാൽ ഒരു കാര്യം ഓർക്കുക, ചില ആളുകള്‍ നിങ്ങളുടെ ജീവിതം നിയന്ത്രിക്കുവാൻ അനുവദിക്കരുത്.
പ്രാർത്ഥന
പ്രീയ യേശുവേ,
മറ്റുള്ളവർ എന്തു പറയുന്നു എന്നതിലല്ല അങ്ങ് എന്തു പറയുന്നു എന്ന് കേള്‍ക്കുവാനുള്ള കൃപ എനിക്ക് നൽകുമാറാകേണമേ. ആമേൻ