Uncategorized

“നിങ്ങള്‍ ചെയ്യുന്നത് തുടരുക”

വചനം

അപ്പൊസ്തലപ്രവൃത്തി 17 : 2

പൌലൊസ് പതിവു പോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.

നിരീക്ഷണം

പൌലൊസ് അപ്പൊസ്തലൻ സുവിശേഷം പ്രസംഗിക്കുന്നതിനായി ആദ്യമായി തെസ്സലോനിക്കയിൽ എത്തിയപ്പോള്‍ തുടച്ചയായി മൂന്ന് ശബ്ബത്തുകളിൽ സിനഗോഗിൽ സുവിശേഷം പ്രസംഗിച്ചു.

പ്രായോഗികം

പൌലൊസ് അപ്പൊസ്തലൻ കടന്നുപോയ എല്ലാ സ്ഥലങ്ങളിലും പതിവായി സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്നു. അദ്ദേഹം പാണ്ഡിത്യമുള്ള ഒരു റബ്ബി ആയിരുന്നു. അതിനാൽ യഹൂദാ സിനഗോഗുകളുൽ പ്രസംഗിക്കുന്നത് സാധാരണവും യഹൂദന്മാർക്ക് വളരെ സ്വീകാര്യവും ആയിരുന്നു. പൌലൊസ് അപ്പൊസ്തലൻറെ യോഗ സ്ഥലം അതായിരുന്നു. അദ്ദേഹം യേശുക്രിസ്തുവിന്റെ അനുയായി ആയിരുന്നുവെങ്കിലും സുവിശേഷം പ്രചരിപ്പിച്ച രീതി അതായിരുന്നു. ചെയ്യുവാൻ അറിയാവുന്നത് അദ്ദേഹം ചെയ്തുകൊണ്ടേയിരുന്നു. അദ്ദേഹം അങ്ങനെ ചെയ്തതിനാൽ യഹൂദന്മാർ യേശുവിനെ അനുഗമിക്കുകയും തുടർന്ന് എല്ലാ മതപാരമ്പര്യങ്ങളിലും ഉള്ള ആളുകളും രക്ഷിക്കപ്പെടുവാനുള്ള വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്തു. ഒരു പക്ഷേ താങ്കള്‍ ഇതുവരെ യേശുവിനുവേണ്ടി ലോകത്തെ കീഴ്മേൽ മറിച്ചിട്ടില്ലായിരിക്കാം എന്നാൽ താങ്കള്‍ക്ക് ചെയ്യുവാൻ അറിയാവുന്നത് ചെയ്തുകൊണ്ടെയിരിക്കുകയാണെങ്കിൽ ഒടുവിൽ നല്ലവനും വിശ്വസ്തനുമായ ദാസനേ എന്ന വിളകേള്‍ക്കുവാൻ ഇടയാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ ചെയ്യുന്ന നല്ലകാര്യങ്ങള്‍ തുടർന്നും ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ