“ജോലി പൂർത്തികരിക്കുക അനുഗ്രഹം പ്രാപിക്കുക”
വചനം
പുറപ്പാട് 39 : 43
മോശെ പണി ഒക്കെയും നോക്കി, യഹോവ കല്പിച്ചതുപോലെ തന്നേ അവർ അതു ചെയ്തു തീർത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു.
നിരീക്ഷണം
മരുഭൂമിയിലെ സമാഗമന കൂടാരത്തിന്റെ പണി പൂർത്തീകരിക്കുവാൻ ഏകദേശം ആറുമാസം എടുത്തതായി പയറയപ്പെടുന്നു. പണി ചെയ്യാമെന്ന് ഏറ്റവർ അവരുടെ ഉത്തരവാദിത്വം പൂർത്തികരിച്ചു എന്ന് പറഞ്ഞപ്പോള്‍ മോശ അവരുടെ പണി പരിശോധിച്ചു യഹോവ കല്പിച്ചതുപോലെ തന്നെ അവർ ചെയ്തു തീർത്തിരുന്നു എന്ന് കണ്ടു മോശ അവരെ അനുഗ്രഹിച്ചു.
പ്രായോഗികം
ഈ വചനത്തിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കുവാൻ കഴിയും നമ്മെ ഏൽപ്പിച്ച ജോലി നാം പൂർത്തീകരിക്കുമ്പോള്‍ ദൈവം നമുക്ക് വച്ചിരിക്കുന്ന അനുഗ്രഹം ലഭിക്കും. നാം വെറുതെ ശ്വസിച്ചാൽ മതി ജീവിക്കാം എന്ന് വിശ്വസിക്കുന്നവരുടെ ലോകത്താണ് നാം ജീവിക്കുന്നത്. എന്നാൽ ദൈവത്തിന്റെ അനുഗ്രഹം നമുക്ക് ലഭിക്കണമെങ്കിൽ നാം തിരുവെഴുത്തിൽ പറയുന്ന കാര്യങ്ങള്‍ ചെയ്യണം. സൂര്യന്റെ പ്രകാശം നമുക്കെല്ലാവർക്കും ഒരു അനുഗ്രഹമണ് എന്നാൽ സൂര്യന്റെ ചൂട് താങ്ങാവുന്നതിലും കൂടുതൽ അല്ലാത്തതിനാൽ നമുക്ക് ദൈവത്തിന് നന്ദി പറയാം. മാത്രമല്ല രാത്രിയിൽ സൂര്യന്റെ ചൂട് ഇല്ലത്തതുകൊണ്ട് തണുത്ത് മരവിച്ചു പോകാത്തതിനും ദൈവത്ത് നന്ദി പറയാം. അതും ഒരു അനുഗ്രഹം തന്നെയാണ്. അതുപോലെ ചിലർ എവിടെ ജനിച്ചു ആരാണ് അവരുടെ മാതാപിതാക്കള്‍ എന്നതിന്റെ അടിസ്ഥാനത്തിൽ ചില അനഗ്രഹങ്ങള്‍ ഉണ്ടാകും. പക്ഷേ, ഈ ജീവിതത്തിൽ ഏറ്റവും വലീയ അനുഗ്രഹങ്ങള്‍ കഠിനാധ്വാനത്തിലൂടെ നേടിയെടുക്കുന്നതാണ്. അതാണ് ദൈവ വചനത്തിൽ പറയുന്നത് നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ പൂർത്തികരിക്കുമ്പോള്‍ അനുഗ്രഹം തീർച്ചയായും ലഭിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ പൂർത്തീകരിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ