Uncategorized

“മറഞ്ഞിരിക്കുന്ന തെറ്റുകളെയും ക്ഷമിക്കേണമേ”

വചനം

സങ്കീർത്തനം 19 : 12

തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.

നിരീക്ഷണം

ദാവീദ് രാജാവിന്റെ ജീവിതത്തിൽ മറഞ്ഞിരിക്കുന്ന അനേകം പാപങ്ങള്‍ ഉണ്ടായിരുന്നു, അവയിൽ മിക്കതും താൻ മറന്നുപോയിട്ടുണ്ടാവാം അതിനാൽ മറഞ്ഞിരിക്കുന്ന തെറ്റുകളിൽ നിന്നും തന്നെ മോചിപ്പിക്കേണമേ എന്ന് ഇവിടെ പ്രർത്ഥിക്കുന്നു.

പ്രായോഗികം

ഇവിടെ ദാവീദ് രാജാവ് തന്റെ ചെറിയ ചെറിയ തെറ്റുകള ആയിരിക്കാം ഉദ്ദേശിച്ചത്. എന്നാൽ തനിക്ക് തെറ്റുപറ്റിയെന്ന് ബോധ്യമായപ്പോള്‍ തന്നെ തന്റെ തെറ്റിനെക്കുറിച്ച് ക്ഷമചോദിക്കുവാൻ തയ്യാറായി. താൻ അങ്ങനെ ചെയ്യുവാൻ മടിച്ചിരുന്നുവെങ്കിൽ അത് പിന്നീട് വലുതായി മാറും. ചിലപ്പോള്‍ ഒരു ദുഷിച്ച ചിന്ത ഹൃദയത്തിൽ കയറി മണിക്കുറുകളോളം അതുമായി ഇരിക്കുന്നവരുണ്ട്. തുടക്കത്തിൽ അത് പാപം അല്ലായിരിക്കാം എന്നാൽ ആ ചിന്തയിൽ മുഴുകി സമയം ചിലവഴിക്കുമ്പോള്‍ അത് പാപത്തിലേയ്ക്ക് വഴിതെളിക്കുന്നു. ഇത്തരം പാപസ്വഭാവങ്ങള്‍ നാം അപ്പോള്‍ തന്നെ കാൽവരിക്രൂശിലേയ്ക്ക് കൊണ്ട് വന്ന് ദൈവത്തോട് ക്ഷമ ചോദിച്ച് അതിൽ നിന്ന് മടങ്ങിവരുവാൻ നാം തയ്യാറാകേണം. എന്നാൽ നാം നമ്മുടെ ചെറിയ ചെറിയ പാപങ്ങള്‍ അതാതുസമയം തന്നെ ക്ഷമ പറഞ്ഞ് ഉപേക്ഷിച്ചില്ലെങ്കിൽ അത് നിരന്തരം അടിഞ്ഞ് വലീയ പാപത്തിലേയ്ക്ക് നമ്മെ നയിക്കും. ആയതുകൊണ്ട് അതാതുസമയം ദാവീദിനെപ്പോലെ നമുക്കും യേശുവേ മറഞ്ഞിരിക്കുന്ന തെറ്റുകളെയും എന്നോട് ക്ഷമിക്കണമേ എന്ന് പ്രാർത്ഥിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

മറന്നുപോയ എന്റെ പാപങ്ങളെയുടം പോക്കി എന്നെ ശുദ്ധീകരിക്കുമാറാകേണമേ. ആമേൻ