Uncategorized

“അടുത്ത് എന്ത്? അത് അറിയുന്ന ആരെങ്കിലും ഉണ്ടാവും”

വചനം

ആമോസ് 3 : 7

യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.

നിരീക്ഷണം

ഭൂമിയിൽ തന്റെ പ്രവാചകന്മാർക്ക് ആദ്യം വെളിപ്പെടുത്താതെ ദൈവം ഒന്നും ചെയ്യുക ഇല്ലെന്ന് പഴയനിയമ പ്രവാചകനായ ആമോസ് ഈ വചനത്തിലൂടെ വ്യക്തമാക്കുന്നു.

പ്രായോഗികം

യേശുക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള അടയാളങ്ങള്‍ ദൈവവചനത്തിന്റെ പല ഭാഗങ്ങളിലും കാണുവാൻ കഴിയും. അതുപോലെ ഈ വചനത്തിൽ നമ്മോട് പറയുന്നത് ഭൂമിയിൽ ആയിരിക്കുന്ന തന്റെ പ്രവാചകന്മാർക്ക് ഭാവിയിൽ സംഭവിക്കുവാനുള്ളതും മുമ്പുള്ളതും വെളിപ്പെടുത്തും എന്നാണ്. ഇങ്ങനെയുള്ള പ്രവാചകന്മാർ എല്ലാ രാജ്യങ്ങളിലും, പ്രദേശങ്ങളിലും, നഗരങ്ങളിലും, ഗ്രാമങ്ങളിലും ഉണ്ടാവും എന്നതാണ് സത്യം. നാം ഓരോരുത്തരും താമസിക്കുന്നിടത്തെ പ്രവാചകൻ ആരെന്ന് എനിക്ക് അറിയില്ലായെന്ന് നാം ചിന്തിക്കുമായിരിക്കാം. എന്നാൽ തീർച്ചായും അത് നാം ഓരോരുത്തരും അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. അന്വേഷിപ്പീൻ എന്നാൽ നിങ്ങള്‍ കണ്ടെത്തുമെന്ന് തിരുവെഴുത്ത് പറയുന്നു. ഭൂമിയിൽ അടുത്ത് എന്ത് സംഭവിക്കും എന്ന് ദൈവത്തോട് ചോദിച്ച് കണ്ടുപിടിക്കേണ്ടവരാണ് പ്രവാചകന്മാർ . അതുകൊണ്ട് അടുത്ത് എന്തു സംഭവിക്കും എന്ന് നാം ഭയപ്പേണ്ട ദൈവം തക്കസമയത്ത് തന്റെ ദാസന്മാരെ അറിയിക്കുക തന്നെ ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ,

അടുത്ത് എന്തു സംഭവിക്കും എന്ന് അറിയുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ