Uncategorized

“ഞാൻ ദൈവത്തിന്റെ പൈതലാണ് നിങ്ങളും”

വചനം

ഗലാത്യർ 4 :   7

അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ; പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു.

നിരീക്ഷണം

പഴയ നിയമം എന്ന ന്യായപ്രമാണത്തിന് പകരമായി യേശുവിൽ നിന്ന് ലഭിച്ച എല്ലാ കൃപയും ഉപേക്ഷിക്കേണ്ടി വന്ന ഗലാത്യർക്ക് അപ്പോസ്ഥലനായ പൗലോസ് എഴുതിയ ലേഖനമാണിത്. ഇവിടെ അപ്പോസ്ഥലൻ പറയുന്നത് പഴയ നിയമം സ്വാതന്ത്ര്യത്തിനല്ല, അടിമത്വത്തിനായിരുന്നു എന്നാണ്. അത് യഥാർത്ഥത്തിൽ ഒരു തരം അടിമത്വമായിരുന്നു, എന്നിരുന്നാലും യേശു വന്നപ്പോൾ നമ്മൾ സ്വതന്ത്രരായി. നമ്മൾ ഇനി അടിമകളല്ല, മറിച്ച് ദൈവത്തിന്റെ മക്കളാണ്.

പ്രായോഗീകം

തീർച്ചയായും മാതാപിതാക്കൾ ഭരിക്കും, പക്ഷേ നിങ്ങൾ മാതാപിതാക്കളുടെ മക്കളാണെങ്കിൽ നിങ്ങൾക്ക് ആ സ്ഥാനത്ത് സ്വതന്ത്രമായി പ്രവർത്തിക്കുവാൻ കഴിയും. നമ്മുടെ മാതാപിതാക്കളുടെ സ്വത്തിന് അവകാശികൾ മക്കൾ ആണെന്നത് വ്യക്തമാണ്. ആകയാൽ നാം അത് പ്രാപിക്കുവാൻതക്കവണ്ണം അവർക്ക് കീഴ്പ്പെട്ടു ജീവിക്കണം. പക്ഷേ യേശു നമ്മെ കൂടുതൽ മികച്ചവരാക്കി, പിതാവിനുള്ള എല്ലാത്തിനും അവൻ നമ്മെ അവനോടൊപ്പം കൂട്ടവകാശികളാക്കി. നമുക്ക് ആ സ്ഥലത്തിന്റെ മുഴുവൻ അവകാശമുണ്ട്, നമ്മൾ അങ്ങനെ ജീവിക്കണം. പലപ്പോഴും പിശാച് നമ്മെ യാചകരാക്കി മാറ്റുവാൻ ശ്രമിക്കുന്നു, നമ്മൾ അച്ഛന്റെ പ്രീതിക്ക് പുറത്ത് ജീവിക്കുന്നതുപോലെ. എന്നാൽ ഒരു യേശുവിന്റെ അനുയായിക്ക് സത്യത്തിൽ നിന്ന് മറ്റൊന്നും അകലെയല്ല. ഇന്ന് നാം ചിന്തിക്കേണ്ട ഒരു കാര്യം ഞാൻ ദൈവത്തിന്റെ മകനാണ് നീയും!!.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ പിതാവ് ആണെന്നും ഞാൻ മകനാണെന്നും ഉറപ്പാണ്. യേശുവിനോടുകൂടെ അങ്ങ് എന്നെ കൂട്ടവകാശി ആക്കിയതിനും നന്ദി. അങ്ങയുടെ വചനപ്രകാരം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x