Uncategorized

“യേശു നമ്മെ പുറത്തുകൊണ്ടുവന്നു”

വചനം

ആവർത്തനം 26 :   8

യഹോവ ബലമുള്ള കയ്യാലും നീട്ടിയ ഭുജത്താലും മഹാഭയങ്കരപ്രവൃത്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടുംകൂടെ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു.

നിരീക്ഷണം

ദൈവം തന്നെക്കുറിച്ചുള്ള ഭയത്താലും അടയാളങ്ങളാലും അത്ഭുതങ്ങളാലും യിസ്രായേൽ ജനത്തെ മിസ്രയിമ്യരുടെ അടിമത്വത്തിൽ നിന്ന് പുറത്തുകൊണ്ടു വന്നു എന്ന് മോശ ഈ വചനത്തിലൂടെ വിവരിക്കുന്നു.

പ്രായോഗീകം

നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. ഈ ലോകത്ത് നമ്മെ സംബന്ധിച്ചിടത്തോളം നമ്മിൽ പൂരിഭാഗം പേരും സ്വാതന്ത്ര്യത്തിലാണ് ജീവിക്കുന്നത്. എന്നാൽ നമ്മിൽ ഓരോരുത്തർക്കും പാപത്തിന്റെ ഏതെങ്കിലും തരത്തിലുള്ള അടിമത്വത്തിൽ ആയിരിക്കുന്ന പ്രശ്നങ്ങൾ ഉണ്ട്. നാമും പാപത്തിന്റെ അടിമത്വത്തിലായിരുന്നിടത്തു നിന്ന് യേശു നമ്മെ സ്വതന്ത്രമാക്കി. ഒന്നുകിൽ പാപമായിരിക്കാം, അല്ലെങ്കിൽ രോഗമായിരിക്കാം അല്ലെങ്കിൽ ആർക്കും വിടുവിക്കുവാൻ കഴിയാത്ത രീതിയിൽ കെട്ടപ്പെട്ടിടത്തുനിന്ന് നിങ്ങളെ സ്വതന്ത്രമാക്കിയതായിരിക്കാം. എന്തായാലും കാർത്താവിന്റെ വലിയ സ്നേഹവും കരുണയും നിമിത്തം നമ്മെ ഏതോ അടിമത്വത്തിൽ നിന്നും രക്ഷിച്ചു പുറത്തെടുത്തു എന്നതാണ് സത്യം.

പ്രാർത്ഥന

പ്രീയ യേശുവേ,

പാപത്തിന്റെ അടിമത്വത്തിൽ നിന്ന് എന്നെ രക്ഷിച്ചതിന് നന്ദി. തുടർന്ന് അതിൽ കുടുങ്ങാതെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x