“തെറ്റിന് ശിക്ഷയുണ്ട്”
വചനം
സഹൂം 1 : 3
യഹോവ ദീർഘക്ഷമയും മഹാശക്തിയുമുള്ളവൻ; അവൻ ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല;
നിരീക്ഷണം
നഹൂമിന്റെ ഈ ചെറിയ പ്രവചന പുസ്തകം യിസ്രായേലിന്റെ ദിർഘകാല ശത്രുവായ നിനെവേയ്ക്കെതിരെയുള്ള നിരന്തരമായ പ്രവചനമാണ്. ഈ വേദഭാഗത്ത് പ്രധാനമായും രണ്ട് കാര്യങ്ങളാണ് വ്യക്തമാകുന്നത്. ഒന്ന് ദൈവത്തിന്റെ കോപം ജ്വലിക്കണമെങ്കിൽ ഒരാൾ ദൈവത്തിന്റെ നിയമത്തെയും സ്നേഹത്തെയും തുടർച്ചയായി തള്ളിക്കളയുന്ന രീതിയിൽ ദീർഘകാലം മുന്നോട്ട് പോകണം. എന്നാൽ ചിലർ ചോദിക്കും ദൈവം അങ്ങനെ ചെയ്യുമോ? ദൈവം മഹാ ദയാലുവല്ലേ, എന്നാൽ കുറ്റക്കാർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. ഏതുതരം കുറ്റക്കാരാണ് ശിക്ഷിക്കപ്പെടുന്നത്? ദൈവത്തിനെതിരെ ദീർഘകാലും തുടർച്ചയായി മത്സരിക്കുന്നവർ ദൈവകോപത്തിന് പാത്രമാകും.
പ്രായോഗീകം
ദൈവം എപ്പോഴും കരുണയുള്ളവനാണ് എന്ന് പറഞ്ഞുകൊണ്ട് ഈ ദൈവവചനത്തെ തള്ളക്കളയുന്നവരുണ്ട്. ദൈവം കരുണയുള്ളവനാണ്, എന്നാൽ അതോടൊപ്പം തന്നെ, ദൈവം എപ്പോഴും നീതിമാനും ആയതുകൊണ്ട്, തന്റെ പ്രമാണങ്ങളെ നിരന്തരം അവഗണിക്കുന്നവരോട് അത് അനുസരിച്ചുള്ള നടപടി സ്വീകരിക്കുവാൻ ദൈവം ബാധ്യസ്ഥനാണെന്നതും സത്യമാണ്. കാരണം ആ വചനത്തിൽ തന്നെ അതിനുള്ള ശിക്ഷാവിധി അന്തർലീനമായിട്ടുണ്ട്. അത് അനുസരിക്കുമ്പോൾ ജീവിതം സുഗമമാകുന്നു ലംഘിക്കുമ്പോൾ അതിനുള്ള ശിക്ഷ അനുഭവിക്കേണ്ടിയും വരുന്നു. ഗുരുത്വാകർഷണ നിയമത്തെ തെറ്റെന്ന് തെളിയിക്കുവാൻ വേണ്ടി ഒരാൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടുന്നുവെങ്കിൽ അയാളെ വിഡ്ഢിയെന്ന് മാത്രമേ വിളിക്കുവാൻ കഴിയൂ, പാപം എന്നതും അത്തരമൊരു ഭ്രാന്താണ്. ചൂടായ ഒരടുപ്പിൽ ചവിട്ടുന്ന ഒരാളോട് അങ്ങനെചെയ്യരുത് എന്ന് പറഞ്ഞിട്ടും അത് ചെയ്യുന്നുവെങ്കിൽ അതിന്റെ പ്രത്യുപകാരം അനുഭവിക്കണം. കാരണം ചൂട്കൊണ്ട് കാല് പെള്ളി അതിന് ഇനി ഒരു ശിക്ഷവേണ്ട അത് കിട്ടികഴിഞ്ഞു ഇനി അതിനെ ഉണക്കുവാൻ നോക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
നിരന്തരമായി അങ്ങയുടെ നിയമങ്ങളെ ധിക്കരിച്ചാൽ തീർച്ചയായും അതിന് ശിക്ഷയുണ്ടാകുമെന്ന് ഞാൻ അറിയുന്നു. ആകയാൽ അങ്ങയുടെ വചനങ്ങളെ അനുസരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
