“ദൈവവചനത്തോട് താഴ്മയോടെ പ്രതികരിക്കുക”
വചനം
2 ദിനവൃത്താന്തം 34 : 27
ഈ സ്ഥലത്തിന്നും നിവാസികൾക്കും വിരോധമായുള്ള ദൈവത്തിന്റെ വചനങ്ങളെ നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞു നീ അവന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുകയും എന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തി നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
നിരീക്ഷണം
എട്ടാം വയസ്സിൽ യഹൂദയിലെ രാജാവായിത്തീർന്ന യോശിയാവ് ദൈവത്തിന്റെ ദൃഷ്ടിയിൽ ന്യായമായ കാര്യങ്ങൾ ചെയ്തു. മുതിർന്നുവന്നപ്പോൾ, ഒരു ദിവസം അദ്ദേഹം തന്റെ സഹായികളെ യഹോവയുടെ പഴയതും ജീർണ്ണിച്ചതുമായ ആലയത്തിലേക്ക് അയച്ചു. ആലയത്തിലേയ്ക്ക് പോയ രാജാവിന്റെ ആളുകളിൽ ഒരാൾ തിരിച്ചെത്തി, തനിക്ക് “ന്യായപ്രമാണം” ലഭിച്ചു എന്ന് അറിയിച്ചു. അത് വായിച്ച യോശിയാവ് അങ്ങേയറ്റം പരിഭ്രാന്തനായി. “ദൈവം നമ്മെ നശിപ്പിക്കുവാൻ പോകുന്നു, നാം അവിടുത്തെ വചനം അനുസരിച്ചില്ലല്ലോ,” എന്ന് അദ്ദേഹം പറഞ്ഞു. തങ്ങളോട് ദൈവം എന്തു ചെയ്യുവാൻ പോകുന്നു എന്നറിയാനായി, യെരൂശലേമിലുള്ള പ്രവാചകിയായ ഹുൽദയെ ചെന്നു കാണുവാൻ അദ്ദേഹം അനുയായികളെ നിയോഗിച്ചു. അവൾ പറഞ്ഞത് “നീ ദൈവവചനം കേട്ട് മനസ്താപത്തോടെ പ്രതികരിച്ചതുകൊണ്ട് നിന്റെ ആയുഷ്ക്കാലം മുഴുവൻ ഞാൻ നിന്നെ സംരക്ഷിക്കും, ഞാൻ അവർക്ക് വരുത്തുമെന്ന് പറഞ്ഞ ദുരിതങ്ങളൊന്നും കാണാതെ നീ സമാധാനത്തോടെ മരിക്കും”.
പ്രായോഗീകം
യേശുവിനോട് നാം താഴ്മയോടും മനസ്താപത്തോടും നികന്തരം പ്രതികരിക്കുന്നവരായിരുന്നെങ്കിൽ എത്രയേറെ ദുരന്തങ്ങൾ നമുക്ക് ഒഴിവാക്കാമായിരുന്നു. വാർത്തകളോടും, കാലാവസ്ഥയോടും നമ്മുടെ കുഞ്ഞുങ്ങൾ പ്രതികരിക്കുന്നുണ്ട്. ജോലി, സുഹൃത്തുക്കൾ എന്നിവരുടെ ആവശ്യങ്ങളോടുമെല്ലാം നാം പ്രതികരിക്കാറുണ്ട്. എന്നാൽ നാം ഏറ്റവും താഴ്മയോടെ പ്രതികരിക്കേണ്ടത് കർത്താവിനോട് ആണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ വചനത്തോട് പ്രതികരിക്കാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട് അത് എന്നേട് ക്ഷമിക്കേണമേ. ഇനിയും അങ്ങയുടെ വചനങ്ങൾ കേൾക്കുമ്പോൾ അതിനോട് മനസ്താപത്തോടെ പ്രതികിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ ആമേൻ
