Uncategorized

“ദൈവീക നിയമങ്ങളെ പാലിച്ചാലുള്ള അനുഗ്രഹവും സന്തോഷവും”

വചനം

സങ്കീർത്തനം 112 :  1

യഹോവയെ സ്തുതിപ്പിൻ. യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.

നിരീക്ഷണം

ഇത് നമ്മുടെ ദൈവത്തിൽ നിന്നുള്ള അതിശയകരമായ ഒരു വാഗ്ദത്തമാണ്. ഒന്നാമതായി, നാം കർത്താവിനെ ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്യുമ്പോൾ, സ്വർഗ്ഗസ്ഥനായ ദൈവത്തിൽ നിന്ന് നേരിട്ട് അനുഗ്രഹങ്ങൾ നമുക്ക് ലഭിക്കുമെന്ന് ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. രണ്ടാമതായി, നാം ദൈവത്തിന്റെ നിയമം പാലിക്കുമ്പോൾ ഉത്കണ്ഠാകുലമായ ഭാവത്തിന് പകരം സന്തോഷം നിറഞ്ഞ പുഞ്ചിരി നമ്മുടെ ജീവിത്തിൽ കടന്നുവരും.

പ്രായോഗീകം

ഈ വചനപ്രകാരം ദൈവകല്പനകൾ ജീവിതത്തിൽ അനുസരിക്കുന്ന വിശ്വാസിയുടെ ജീവിതത്തിൽ അത്ഭുതകരമായ അനുഗ്രഹങ്ങളുടെ ഒരു പരമ്പര തന്നെ വന്നുചേരും. നമ്മുടെ മക്കൾക്ക് സമൂഹത്തിൽ വലീയ സ്വാധീനം ചെലുത്തുവാൻ സാധിക്കും. സമൃദ്ധി നമ്മെ തേടിയെത്തും. ഇരുൾ നിറഞ്ഞ സാഹചര്യങ്ങളിൽപ്പോലും ദൈവത്തിന്റെ പ്രകാശം നൽകി നമുക്ക് മുന്നോട്ട്പോകുവാനുള്ള വഴിയെയും ലക്ഷ്യത്തെയും തെളിയിച്ചുതരും. നമ്മുടെ ഔദാര്യപരമായ പ്രവൃത്തിയും മറ്റുള്ളവരോട് നീതിയോടെ പെരുമാറാനുള്ള കഴിവും നമ്മുടെ വ്യക്തി ജീവിത്തിൽ കൂടുതൽ നന്മകൾക്ക് വഴിയൊരുക്കും. ദൈവകല്പനകൾ അനുസരിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവർക്ക് ഈ അധ്യായത്തിൽ വിവരിച്ചിരിക്കുന്ന വിജയങ്ങളെക്കുറിച്ച് വ്യക്തമായി അറിയുവാൻ കഴിയും. വേദപുസ്തകത്തിലെ ഏറ്റവും കടുപ്പമേറിയ കല്പനകളെപ്പോലും സന്തോഷത്തോടെ അനുസരിക്കുന്ന വ്യക്തികൾ നമുക്ക് ചുറ്റും ഉണ്ട്. ആകയാൽ നമുക്കും ദൈവീക നിയമങ്ങൾ പാലിക്കുന്നതിലൂടെ ലഭിക്കുന്ന അതീവ ഭാഗ്യവും സ്ന്തോഷവും കണ്ടെത്താം.

പ്രാർത്ഥന

പ്രീയ യേശുവേ,

ദാവീദ് രാജാവിനെപ്പോലെ അങ്ങയുടെ കല്പനകൾ പാലിച്ചുകൊണ്ട് അനുഗ്രഹവും സന്തോഷവും പ്രപിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x