Uncategorized

“ഒരിക്കലും മനസ്സിലാകാത്ത ചില കാര്യങ്ങൾ”

വചനം

അപ്പോസ്ഥല പ്രവൃത്തികൾ 1 : 7

അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.

നിരീക്ഷണം

യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനുമുമ്പ് അവസാനമായി ഒലിവ് മലയിലേയ്ക്ക് യോശു കടന്നുപോയപ്പോൾ സാധാരണ കടന്നുപോകുന്നതുപോലെ എന്ന് ശിഷ്യന്മാർ കരുതി. ശിഷ്യന്മാർ യേശുവിനോട് കർത്താവേ, നീ യിസ്രായേലിന് ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു. അപ്പോൾ കർത്താവായ യേശു മറുപടി പറഞ്ഞത് പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല എന്ന്.

പ്രായോഗികം

നാം പലപ്പോഴും കാലങ്ങളെയും സമയങ്ങളെയും മനസ്സിലാക്കുവാൻ ശ്രമിക്കുകയും അതിന് ഒരു ദിവസം കുറിക്കുകയും ചെയ്യുന്നു. എന്നാൽ കാർത്താവായ യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു നിങ്ങൾക്ക് ഒരിക്കലും മനസ്സിലാക്കുവാൻ കഴിയാത്ത ചില കാര്യങ്ങൾ ഉണ്ട്, കാരണം അത് ദൈവത്തിന്റെ കരങ്ങളിൽ ആയതുകൊണ്ട്. അതുകഴിഞ്ഞ് യേശു തന്റെ ശിക്ഷ്യന്മാരോട് പറഞ്ഞത് എന്തെന്നാൽ പരിശുദ്ധാത്മാവിനാൽ ഞാൻ നിങ്ങളെ സ്നാനം കഴിപ്പിക്കും, അതിനായി കാത്തിരിക്കുക. യേശു ശിഷ്യന്മാരോട് പറഞ്ഞത് നിങ്ങളെ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്ന വേല ചെയ്യുവനുള്ള ശക്തി നിങ്ങൾക്ക് ആവശ്യമാണ് അത് ഞാൻ നിങ്ങൾക്ക് തരാം അതിനുശേഷം സമയമാകുമ്പോൾ നിങ്ങൾ അറിയേണ്ടത് ഞാൻ നിങ്ങളെ അറിയിക്കുകയും ചെയ്യാം. നാം അറിയുവാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ പിതാവിന് മാത്രമേ അറിയുവാൻ കഴിയുകയുള്ളൂ. ആയതുകൊണ്ട് നാം ഭാരപ്പെടേണ്ട ആവശ്യമില്ല നമ്മുടെ ജീവിത്തെക്കുറിച്ചും ഭാവയെക്കുറിച്ചും നമുക്ക് അറിയില്ലെങ്കിലും നമ്മുടെ ദൈവത്തിന് നന്നായി അറിയാം .

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഭാവിയേക്കുറിച്ച് എനിക്ക് അറിയില്ല അത് അങ്ങയുടെ കൈകളിലാണെന്നതിനാൽ ഞാൻ ഭാഗ്യവാൻ. അങ്ങയിൽ തന്നെ അശ്രയിച്ച് മുന്നോട്ട് പോകവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ