Uncategorized

“തെറ്റിനെതിരെ പ്രതികരിക്കുക”

വചനം

2 ശമുവേൽ 13 : 21

ദാവീദ്‌രാജാവു ഈ കാര്യം ഒക്കെയും കേട്ടപ്പോൾ അവന്റെ കോപം ഏറ്റവും ജ്വലിച്ചു.

നിരീക്ഷണം

ദാവീദ് രാജാവിന്റെ മകൻ അമ്നോൻ തന്റെ അർദ്ധ സഹോദരിയും അബ്ശലോമിന്റെ പൂർണ്ണ സഹോദരിയുമായ താമാറിനെ ബലാംത്സംഹം ചെയ്തതായി ദാവീദ് രാജാവ് കേട്ടിരുന്നു. അമ്നോൻ അവളെ തന്റെ വീട്ടിൽ നിന്ന് പുറത്താക്കി അവള്‍ ലജ്ജയോടെ അവളുടെ സഹോദരൻ അബ്ശാലോമിനോടെപ്പം താമസിച്ചു. ഇത് കേട്ടപ്പോള്‍ ദാവീദിന്റെ കോപം ഏറ്റവും ജ്വലിച്ചു പക്ഷേ പ്രതികാരം ഒന്നും ചെയ്തില്ല.

പ്രായോഗികം

നമ്മുടെ ഇടയിലുള്ള അനീതി ഒരിക്കലും വെല്ലുവിളിക്കപ്പെടാതെ പോകുവാൻ അനുവദിക്കരുത്. തന്റെ മകൻ അമ്നോൻ തെറ്റ് ചെയതെന്ന് ദാവീദിന് അറിയാമായിരുന്നു, പക്ഷേ തന്റെ പാപം തിരുത്തതക്ക ശിക്ഷ ഒന്നും ദാവീദ് രാജാവ് നൽകിയില്ല. പിന്നീട് അബ്ശലോം തന്റെ സഹോദരൻ അമ്നോനെ കൊന്നു. പിതാവായ ദാവീദ് അപ്പോഴും തന്റെ മകൻ അബ്ശലോമിനെ ശിക്ഷിച്ചില്ല. നാം കാറ്റ് വിതച്ചാൽ ഒരു കൊടുങ്കാറ്റു കൊയ്യും എന്ന് ഹോശയാ 8:7 -ൽ പറയുന്നു. അബ്ശലോം ഒടുവിൽ തന്റെ പിതാവിന്റെ രാജ്യത്തിനെതിരെ മത്സരിക്കുകയും അത് പിളർത്തുകയും ചെയ്തു. എന്നാൽ ദാവിന്റെ കൂട്ടാളയായ യോവാബ് അബ്ശലോമിനെ വധിച്ചു. നമ്മുക്ക് അറിയാവുന്നവർ കുറ്റക്രത്യങ്ങള്‍ നടത്തുമ്പോള്‍ നാം മിണ്ടാതിരിക്കുവാനല്ല ദൈവം നമ്മെ വിളിച്ചത്. അങ്ങനെ ഇരിക്കുന്നത് ദൈവ ഹിതവും അല്ല. തീർച്ചയായും നാം മുന്നോട്ട് പോയി ദൈവഹിതപ്രകാരം പ്രതികരിക്കുക തന്നെ വേണം. എങ്കിൽ ദൈവം നമ്മുടെ വെല്ലുവിളികളിലും ഇടപെടും. ഒരാള്‍ മാത്രമല്ല നാം ഓരോരുത്തരും ദൈവഹിതപ്രകാരം തെറ്റിനെതിരെ പ്രതികരിക്കണം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ചുറ്റിലും നടക്കുന്ന അനീതികാണുമ്പോള്‍ വെറുതെ ഇരുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല അങ്ങയുടെ ഹതപ്രകാരം അതിനെതിരെ പോരാടുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ