Uncategorized

“ദൈവത്തിന്റെ വഴിയോ മനുഷ്യന്റെ വഴിയോ”

ചനം

അപ്പോ. പ്രവൃത്തികള്‍ 16 : 40

“അവർ തടവു വിട്ടു ലുദിയയുടെ വീട്ടിൽ ചെന്നു സഹോദരന്മാരെ കണ്ടു ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടുപോയി”.

നിരീക്ഷണം

പൌലോസും ശീലാസും ഫിലിപ്പിയായിലെ ലുദിയ എന്ന ധനികയായ സ്ത്രീ യുടെ വീട്ടിൽ താമസിക്കുകയായിരുന്നു. ആ സമയത്തു വെളിച്ചപ്പാടത്തിയായി ലക്ഷണം പറയുന്ന ഒരു സ്ത്രീ അവരെ അനുഗമിച്ചു കൊണ്ട് പറഞ്ഞു “ഇ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗം നിങ്ങളോടു അറിയിക്കുന്നവർ. പൌലോസ് മുഷിഞ്ഞു അവളിലുള്ള ഭുതത്തോടു അവളെവിട്ട്‌പോകുവാൻ കല്പിച്ചു, അത് അവളെ വിട്ടുപോയി. എന്നാൽ അവൾ ലക്ഷണം പറഞ്ഞു അവളുടെ യജമാനന്മാർക് വളരെ ലാഭം വരുത്തുന്നവൾ ആയിരുന്നു. അവളുടെ യജമാനന്മാർ ജനത്തെ പൌലോസിനും ശീലാസിനും നേരെ ഇളക്കി അവരെ അടുപ്പിച്ചു ജയിലിൽ ആക്കി. എന്നാൽ പൌലോസും ശീലാസും അർദ്ധരാത്രിയിൽ പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായീ കാരാഗൃഹത്തിന്‍റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നു എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു. കാരാഗൃഹപ്രമാണി ഉറക്കമുണർന്ന് കാരാഗൃഹത്തിന്‍റെ വാതിലുകള്‍ തുറന്നിരിക്കുന്നത് കണ്ടിട്ട് ചങ്ങലക്കാർ ഓടിപ്പോയെന്നുകരുതി വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു. അപ്പോൾ പൌലോസ് “നിനക്കു ഒരു ദോഷവും ചെയ്യരുതേ, ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ” എന്ന് പറഞ്ഞു . അപ്പോൾ കാരാഗൃഹ പ്രമാണി, ഞാൻ രക്ഷപ്രാപിക്കുവാൻ എന്തു ചെയ്യണം എന്ന് ചോദിച്ചതിന് കർത്താവായ യേശുവിൽ വിശ്വസിക്ക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു പറഞ്ഞു. അങ്ങനെ പൌലോസും ശീലാസും അവനെയും അവന്റെ കുടുംബത്തെയും സ്നാനപെടുത്തി. അടുത്തദിവസം അധിപതികൾ വേലക്കാരെ വിട്ടു ആ മനുഷ്യരെ വിട്ടയക്കേണം എന്ന് പറഞ്ഞു. പൌലോസ് അവരോട് റോമാ പൗരന്മാരായ ഞങ്ങളെ അവർ വിസ്‌താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കി ഇപ്പോൾ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെയല്ല, അവർതന്നെ വന്നു ഞങ്ങളെ പുറത്തുകൊണ്ടു പോകട്ടെ! അധിപതികൾ ഈ വാക്ക് കേട്ടപ്പോൾ ഭയപ്പെട്ടു പറഞ്ഞതുപോലെ ചെയ്തു. അവർ തടവ് വിട്ട് ലുദിയയുടെ വീട്ടിൽ ചെന്ന് സഹോദരന്മാരെ കണ്ട് ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടു പോയി.

പ്രായോഗീകം

എങ്ങനെ മനുഷ്യന്റെ നിയമത്തെ അനുസരിക്കും? ദൈവത്തിന്റെ വഴിയോ മനുഷ്യന്റെ വഴിയോ?

പ്രാർത്ഥന

പ്രീയ യേശുവേ,

മനുഷ്യന്‍റെ ഹിതം അല്ല, അങ്ങയുടെ ഹിതം ചെയ്‍വാൻ എന്നെ സഹായിക്കണേ!

“ഞങ്ങൾക്ക് എപ്പോഴും ജയം തരുന്ന ദൈവത്തിനു സ്‌തോത്രം”. പൌലോസ് ഇങ്ങനെ പറഞ്ഞതിൽ അതിശയോക്തിയില്ല ആമേൻ .