Uncategorized

“എഴുന്നേറ്റ് നിന്ന് ബഹുമാനം കാണിക്കുക”

വാചനം

ലേവ്യപുസ്തകം 19 : 32

“നരച്ചവന്റെ മുമ്പാകെ എഴുന്നേന്‍ക്കുകയും വ്യദ്ധന്റെ മുഖം ബഹുമാനിക്കുകയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം, ഞാന്‍ യഹോവയാകുന്നു”.

നിരീക്ഷണം

ഒരു മുതിര്‍ന്ന വ്യക്തി മുറിക്കുളളില്‍ വരുമ്പോള്‍ യിസ്രായേല്യര്‍ എഴുന്നേറ്റു നിന്ന് ബഹുമാനം കാണിക്കേണം എന്നത് ദൈവം ലേവ്യര്‍ക്കു കൊടുത്ത നിയമം ആണ്. ഇങ്ങനെ ചെയ്യുന്നത് മുഖാന്തരം ആ വ്യക്തി സ്വര്‍ഗ്ഗത്തിലെ ദൈവത്തെ ബഹുമാനിക്കുന്നു.

പ്രായോഗികം

എന്റെ ജീവിതത്തിൽ ലോകം മുഴുവൻ യാത്ര ചെയ്യുവാനുളള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്റെ യാത്രയ്ക്ക് ഇടയിൽ ഞാൻ മനസ്സിലാക്കിയത് എന്തെന്നാൽ വിശ്വാസത്തിന്റെ വിത്യസ്തത ഉണ്ടെങ്കിലും പല രാജ്യങ്ങളിലും വിവിധ രീതികളിലാണ് ബഹുമാനം കാണിക്കാറുളളത്. പ്രത്യേകാൽ, മൂന്നാം ലോക രാജ്യങ്ങളിൽ പാശ്ചാത്യ രാജ്യങ്ങളെക്കാള്‍ മികച്ച രിതിയിൽ ബഹുമാനം പ്രകടമാക്കാറുണ്ട്. ഇത് മത വിശ്വാസത്തിന്‍റെ അടിസ്ഥാനം മാത്രമല്ല അതിൽപരം അവരുടെ സംസ്കാരത്തെ അടിസ്ഥാന മാക്കിയെന്നു മനസ്സിലാക്കാം. മുതിര്‍ന്നവരെ ബഹുമാനിക്കുന്നതിലൂടെ പ്രപഞ്ചത്തിന്റെ സ്യഷ്ടികര്‍ത്താവിനെയാണ് നാം ബഹുമാനിക്കുന്നത് എന്ന വാസ്തവം നാം മറന്നു പോകരുത്. മുതിര്‍ന്നവരെ പ്രത്യേകാൽ വാര്‍ദ്ധക്യത്തിലുളളവരെ കാണുമ്പോള്‍ നമ്മുക്ക്, “എഴുന്നേറ്റ് നിന്ന് ബഹുമാനം കാണിക്കാം”.

പ്രാര്‍ത്ഥന

പ്രീയ യേശുവേ,

അങ്ങ് മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ തരുന്ന സാഹചര്യങ്ങള്‍ക്കായി നന്ദി പറയുന്നു. അങ്ങയുടെ കൃപയാൽ ഞാന്‍ “എഴുന്നേറ്റ് നിന്ന് ബഹുമാനം കാണിക്കും”! ആമേന്‍