Uncategorized

“ദൈവത്തിന് എന്തും ചെയ്യുവാൻ കഴിയും”

വചനം

സങ്കീർത്തനം 74 :  15

നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു.

നിരീക്ഷണം

ഈ വേദ ഭാഗത്ത്, ദൈവത്തിന്റെ വ്യാപനശക്തി ഇരുദിശകളിലേയ്ക്കും എത്രത്തോളം വിശാലമാണെന്ന് സങ്കീർത്തനക്കാരൻ വിവരിക്കുന്നു. “ധ്രൂവീകരണം” എന്ന വാക്കിനെ നിർവചിക്കുവാൻ ഒരൊറ്റ വാക്യം മതിയെങ്കിൽ, അത് ഇതാണ്. ഇറവകൾ തുറക്കുന്നതും ജലധാരകൾ ഒഴുകുന്നതും ദൈവത്താലാണ്. അതേസമയം നിരന്തരം ഒഴുകികൊണ്ടിരിക്കുന്ന നദികളെ വറ്റിച്ചു കളയുന്നതും ദൈവമാണ്. ഈ രണ്ട് അങ്ങേയറ്റത്തെ അവസ്ഥകളും വരുത്തുവാൻ ദൈവത്തിന് കഴിയും.

പ്രായോഗീകം

ഇവിടെ ഉത്തരം കണ്ടെത്തേണ്ട ഒരു ചോദ്യം ഇതാണ്, നിങ്ങളുടെ ജീവിതത്തിൽ ദൈവം എന്ത് പങ്കുവഹിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു? ദൈവ വചനത്തിൽ, അവിടുന്ന് തന്റെ ജനത്തോട് ഇപ്രകാരം പറഞ്ഞു, ഇതാ, ഞാൻ ഇന്നു അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെക്കുന്നു, (ആവർത്തനം. 11:26). ചരിത്രപരമായി നോക്കുമ്പോൾ, നാം ദൈവത്തിന്റെ വഴി തിരഞ്ഞെടുക്കുവാനും അത് അനുസരിക്കുവാനും തീരുമാനിക്കുമ്പോൾ, അനുഗ്രഹം നമ്മെ തേടിയെത്തുന്നു. മരുഭൂമിയിലെ നീർച്ചാലുകൾ വെറും മരീചികകളല്ല, മറിച്ച് യഥാർത്ഥ നീർച്ചാലുകൾ തന്നെയാണ്. മറുവശത്ത്, നാം ശാപം തിരഞ്ഞെടുക്കുവാനും ദൈവത്തെ അനുസരിക്കാതിരിക്കുവാനും തീരുമാനിച്ചാൽ, നമ്മെ നേർവഴിയിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനായി ദൈവം ചില നടപടികൾ സ്വീകരിക്കുന്നു, ഉദാഹരണത്തിന്, എപ്പോഴും ഒഴുകികൊണ്ടിരിക്കുന്ന നദികളെ വറ്റിച്ചുകളയുക എന്നത് അത്തരമൊന്നാണ്. സത്യം ഇതാണ്, ദൈവത്തിന് ഇതു രണ്ടും ചെയ്യുവാൻ കഴിയും. നാം എടുക്കുന്ന തീരുമാനമാണ്, ഇതിൽ ഏതാണ് ദൈവം പ്രവർത്തിക്കുക എന്ന് നിർണ്ണയിക്കുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ പല തെറ്റുകളും ചെയ്തപ്പോഴും അങ്ങയുടെ സ്നേഹം കുറയാതെയും എന്റെ അനുഗ്രഹത്തിന്റെ നദി വറ്റിച്ചുകളയാതെയും ഇരുന്നതിന് നന്ദി. തടുർന്നും എന്റെ അനുഗ്രഹത്തിന്റെ നദി ഒഴുക്കി എന്നെ നടത്തുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x