Uncategorized

“ദൈവസ്നേഹം നിത്യമാണ്”

വചനം

ഹോശയ  11 :  8

എന്റെ ഹൃദയം എന്റെ ഉള്ളിൽ മറിഞ്ഞുകൊള്ളുന്നു; എന്റെ അയ്യോഭാവം ഒക്കെയും ജ്വലിക്കുന്നു.

നിരീക്ഷണം

യിസ്രായേൽ ചെയ്ത വിഗ്രഹാരാധനകൾ നിമിത്തം ദൈവത്തിന്റെ കോപം അവർക്കെതിരെ ജ്വലിച്ചു. എന്നാൽ, അതിനെതിരെ തന്റെ ശക്തമായ ഇടപെടലിനിടയിൽ അവിടുന്ന് പെട്ടെന്ന് നിർത്തിക്കൊണ്ട് ഇപ്രകാരം അരുളിച്ചെയ്തു: “എനിക്കെങ്ങനെ നിങ്ങളോട് ഇത് ചെയ്യാൻ കഴിയും? നിങ്ങളെ നശിപ്പിക്കാൻ കഴിയാത്തത്ര അഗാധമായി ഞാൻ നിങ്ങളെ സ്നേഹിക്കുന്നു!”

പ്രായോഗീകം

ഈ ഭാഗം വായിക്കുമ്പോൾ നമ്മുടെ മക്കളുമായുള്ള ബന്ധത്തിൽ ചേർത്തു ചിന്തിക്കുവാൻ കഴിയും. നാം ഒരു രക്ഷകർത്താവാണെങ്കിൽ മക്കൾ ചെയ്ത തെറ്റുകൾക്ക് വലീയ ശിക്ഷ നൽകുവാൻ ആഗ്രഹിച്ച നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടാകുമെന്ന് ഉറപ്പാണ്! എന്നാൽ ഒടുവിൽ, നാം അവരെ അത്രയേറെ സ്നേഹിക്കുന്നതുകൊണ്ട് അവരോട് ക്ഷമിക്കും! ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, യിസ്രായേൽ ദീർഘകാലമായി കർത്താവിനോട് മത്സരിക്കുകയായിരുന്നു. കർത്താവിന്റെ കോപം ജ്വലിപ്പിക്കാൻ കഴിയുന്നതെല്ലാം അവർ ചെയ്യുകയും ചെയ്തു. നമ്മിൽ പലരുടെയും ജീവിതത്തിൽ സമാനമായ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ദൈവവചനം എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് പരിഗണിക്കാതെ… നാം അതിന് വിരുദ്ധമായി പ്രവർത്തിച്ചു. നമ്മുടെ സ്വന്തം ജീവിതം എടുത്താൽ, അവിടുന്ന് എന്നേ നമ്മെ നശിപ്പിക്കേണ്ടതായിരുന്നു. ഒരുപക്ഷേ, ഇന്നും നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടാകാം. എന്നാൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു സത്യമുണ്ട്: “അവിടുന്ന് നമ്മെ അത്രയേറെ സ്നേഹിക്കുന്നു!”

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നെ ആഴമായി സ്നേഹിക്കുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. പലപ്പോഴും അങ്ങയെ കോപിപ്പിച്ചിട്ടും അങ്ങ് എന്നെ നശിപ്പിക്കാതെ സ്നേഹിച്ച മഹാസ്നേഹത്തിനായി നന്ദി. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x