Uncategorized

“യേശു സകലതും അറിയുന്നു”

വചനം

യെശയ്യാ  11 :  1

എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും

നിരീക്ഷണം

യേശു ജനിക്കുന്നതിന് ഏകദേശം 700 വർഷം മുമ്പ്, പ്രവാചകനായ യെശയ്യാവ് ഈ വേദഭാഗത്ത് ആ സംഭവത്തെ മുൻകൂട്ടി പ്രവചിച്ചിരിക്കുന്നു. അത്രതന്നെ ശ്രദ്ധേയമായ മറ്റൊരു കാര്യം, യേശു ജനിക്കുന്നത് യിശ്ശായിയുടെ കുറ്റിയിൽ നിന്ന് എന്ന് വ്യക്തമാക്കുവാൻ യെശയ്യാവ് ഏകദേശം 300 വർഷം പുറകോട്ട് പോകുന്നു എന്നതാണ്; അപ്പോഴേക്കും യിശ്ശായി മരിച്ച്  അടക്കപ്പെട്ടു കഴിഞ്ഞിരുന്നു എന്നത് വ്യക്തമാണ്.

പ്രായോഗീകം

പ്രവാചകന്റെ തൂലികയെ നയിച്ച ദൈവത്തിന്റെ ഇടപെടൽ കൂടാതെ ഈ പ്രവചനങ്ങളെല്ലാം നിവർത്തിയാകുന്നത് അസാധ്യമാണ്. സംഭവം നടന്നുകഴിഞ്ഞ സ്ഥിതിക്ക്, അത് യാഥാർത്ഥ്യമാണെന്നത് നമുക്കെല്ലാവർക്കും വിശ്വസിക്കുവാൻ കഴിയും. അത് അത്ഭുതകരവുമാണ്! എന്നാൽ നമ്മെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം ഇതാണ്: “യേശുവിനെക്കുറിച്ച് പറഞ്ഞത് ശരി, പക്ഷേ യിശ്ശായിയെക്കുറിച്ചോ?” ദൈവീക ഇടപെടലില്ലാതെ നോക്കുമ്പോൾ ഇതൊരു അസാധ്യമായ പ്രവചനമാണ്; എങ്കിലും, ദാവീദിന്റെ പിതാവായ യിശ്ശായിയുടെ പേര് പറയുന്നതിന് പകരം പ്രവാചകന് വെറുതെ ‘ദാവീദ്’ എന്ന് പറഞ്ഞാൽ പോരായിരുന്നോ?  ഇതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചാൽ നമുക്ക് ബോധ്യമാകുന്നത്,  ദൈവം ആ കാര്യത്തിൽ ഒരു ‘അധിക മനോഹാരിത’ കൂടി ചേർത്തുവച്ചതാണെന്ന് മനസ്സിലാകും. ജീവിതത്തിൽ നമുക്ക് അറിയാത്തതും അറിയുന്നതുമായ സകല കാര്യങ്ങളും യേശു അറിയുന്നുണ്ട്. അത് മുന്നൂറ് വർഷം പിന്നിലേതായാലും അല്ലെങ്കിൽ എഴുനൂറ് വർഷം മുന്നിലേതായാലും ശരി… അവിടുന്ന് നമ്മെക്കുറിച്ചുള്ള സകലതും അറിയുന്നു!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ആഴമായ അറിവിനെക്കുറിച്ച് മനസ്സിലാക്കുവാൻ ഇടയായി. എന്റെ ജീവിതത്തിലെ കഴിഞ്ഞതും ഇനിവരുവാൻ പോകുന്നതുമായ സകലവും അറിയുന്ന അങ്ങയുടെ നിത്യമായ അറിവിനായി നന്ദി. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x