Uncategorized

“അങ്ങയുടെ നാമംനിമിത്തം”

വചനം

സങ്കീത്തനം 31 : 3

നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ. നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ.

നിരീക്ഷണം

ദാവീദ് രാജാവ് യഹോവയായ ദൈവത്തോട്, അങ്ങ് എന്റെ പാറയും കോട്ടയുമാണ് എന്ന് ഉറപ്പിച്ചു പറഞ്ഞു. അദ്ദേഹം ഉദ്ദേശിച്ചത് തനിക്ക് ലഭിച്ചതെല്ലാം ദൈവത്തിൽ നിന്നാണെന്നും അതുകൊണ്ട് എനിക്ക് വേണ്ടത് ദൈവത്തെയാണ് എന്നും ആണ്. ആയതുകൊണ്ട് ദൈവമേ അങ്ങയുടെ നാമം നിമിത്തം എന്നെ നടത്തി പരിപാലിക്കേണമേ എന്ന് ദാവീദ് രാജാവ് പ്രർത്ഥിച്ചു.

പ്രായോഗികം

നാം ദൈവവുമായി ഏറ്റവും അടുത്ത് ആയിരിക്കുന്ന നിമിഷം ഒരിക്കലും അവസാനിക്കരുതേ എന്ന് തോന്നുന്ന ചില നിമിഷങ്ങള്‍ ജീവിത്തിൽ ഉണ്ടായിട്ടുണ്ടോ? ഈ സങ്കീർത്തനത്തിൽ ദാവീദ് അതുപോലൊരു സന്ദർഭത്തിലായിരുന്നു എന്ന് മനസ്സിലാക്കുവാൻ കഴിയും. ദാവീദ് രാജാവും നമ്മിൽ ഒരാളെപ്പോലെ ആയിരുന്നു. പലപ്പോഴും നമ്മുടെ അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന് മനസ്സിലാക്കുവാൻ കഴിയാതിരിക്കാറുണ്ട്. ദൈവത്തെ കൂടാതെ നാം എന്തു ചെയ്താലും അത് വളരെ നിഷ്ഫലമായ പ്രവൃത്തിയായി തീരുന്നത് കാണുവാൻ കഴിയും. മണ്ടത്തരം ചെയ്ത ഒരു സുഹൃത്തിനെക്കുറിച്ച് എത്രതവണ നാം ചിന്തിച്ചുണ്ട്, അവൻ എന്ത് ചിന്തിച്ചുകൊണ്ടാണ് അത് ചെയ്തത്? അവൻ അത് ചെയ്തു എന്ന് എനിക്ക് വിശ്വസിക്കുവാൻ കഴിയുന്നില്ല. അങ്ങനെ ഒരിക്കൽ മാത്രം സംഭവിക്കുന്നതല്ല പലപ്പോഴും സംഭവിക്കും. അത് നന്നായി ദാവീദിന് അറിയാമായിരുന്നതുകൊണ്ടാണ് കർത്താവിനെ വളരെ അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയും ദൈവത്തോട്, അങ്ങയുടെ നാമം നിമിത്തം തന്നെ നയിക്കുവാനും നയിക്കപ്പെടുവാനും ഇടയാകുമാറാകേണമേ എന്ന് പ്രാർത്ഥിക്കുകയും ചെയ്തത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ നാമം നിമിത്തം അങ്ങയുടെ കൈ എന്റെ മേൽ വച്ച് തിന്മയിൽ നിന്ന് എന്നെ കാത്ത് രക്ഷിക്കേണമേ. ഞാൻ അങ്ങയുടെ നാമം ധരിച്ചിരിക്കുന്നു ആയതുകൊണ്ട് അങ്ങയുടെ നാമം ലജ്ജിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതിന് എന്നെ സഹായിക്കുമാറാകേണമേ. ആമേൻ