Uncategorized

“ദൈവ സാന്നിധ്യത്തിലെ സന്തോഷം”

വചനം

സങ്കീർത്തനം 21 : 6

നീ അവനെ എന്നേയ്ക്കും അനുഗ്രഹ സമൃദ്ധിയാക്കുന്നു. നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു.

നിരീക്ഷണം

ദാവീദ് രാജാവിനുവേണ്ടി ദൈവം ചെയ്ത പ്രവർത്തികളെക്കുറിച്ച് ഈ വേദ ഭാഗത്തിൽ വിവരിച്ചിരിക്കുന്നു. ദാവീദ് രാജാവ് ഇപ്രകാരം പറയുന്നു , ദൈവം തന്നെ വളരെ അധികം അനുഗ്രഹിച്ചുവെന്നും യഹോവയായ ദൈവത്തിന്റെ സാന്നിധ്യത്തിൽ താൻ ആയിരിക്കുമ്പോള്‍ അധികം സന്തോഷം അനുഭവിച്ചു എന്നും വ്യക്തമാക്കുന്നു.

പ്രായോഗികം

ഈ വേദ ഭാഗം വായിക്കുമ്പോള്‍ നാം അറിയാതെ ചോദിച്ചുപോകും, ഇതുപോലെ ഇനി ആർ വിവരിക്കും?  എന്തൊരു ദൈവ മനുഷ്യനായിരുന്നു ദാവീദ്!!! അന്ന് ഇന്നത്തെ പോലെ ടി.വിയും, ഇന്റെർനെറ്റും, പൊതു വാർത്താ മാധ്യമങ്ങളും മറ്റുതരത്തിലുള്ള ശല്യപ്പെടുത്തലുകളും ഒന്നും ഉണ്ടായിരുന്നില്ല എന്നത് ശരിതന്നെ. എന്നിരുന്നാലും, ആ ശക്തനായ രാജാവ് യഹോവയായ ദൈവത്തിന്റെ സന്നിധിയിൽ ഇരിക്കുമ്പോള്‍ വളരെ സന്തോഷം കണ്ടെത്തി എന്ന് അറിയുന്നത് വളരെ ഉന്മേഷം തരുന്നതുതന്നെയാണ്. ആ ഭാഗത്ത് ഒന്ന് നിർത്തി, നമ്മുടെ ജീവിത്തിൽ നമുക്ക് സന്തോഷം തരുന്നതെന്താണ് എന്ന് ചിന്തിക്കാമോ ? നമ്മുടെ ഭാര്യയോ ഭർത്താവോ അടുത്തിരിക്കുന്നത് നമുക്ക് സന്തോഷം തരും, മക്കളോ, കൊച്ചുമക്കളോ അടുത്തിരിക്കുന്നത് സന്തോഷം തരും ചിലപ്പോള്‍ ചില സുഹൃത്തുക്കള്‍ അടിത്തിരിക്കുമ്പോള്‍ സന്തോഷം തരും, പക്ഷേ, ഈ സന്തോഷം എന്നും നിലനിൽക്കുകയില്ല ഇവർ എല്ലാപേരും മനുഷ്യരാണ് അവർ ചിലപ്പോള്‍ ഈ ലോകത്തിൽ നിന്ന് മാറ്റപ്പെട്ടെന്നുവരാം അപ്പോള്‍ നാം അവരിൽ നിന്നുനേടിയ സന്തോഷം അതോടെ തീരുവാൻ ഇടയാകും. യഥാർത്ഥത്തിൽ യേശുവിന്റെ സാന്നിധ്യത്തിലെ സന്തോഷം ഒരിക്കലും മാറി പോകുന്നതല്ല. ആയതുകൊണ്ട് മറ്റെല്ലാം മാറ്റിവച്ച് കുറച്ചു സമയം യേശുക്രിസ്തുവിൽ ശ്രദ്ധകേന്ദ്രീകരിച്ച് ദൈവത്തെ സ്തുതിക്കുകയും ഏതാനും സമയം ദൈവത്തിൽ മനസ്സ് ഏകാഗ്രമാകുകയും ചെയ്യുമ്പോള്‍ ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുവാൻ കഴിയും. അത് വളെരെ സന്തോഷം നൽക്കുകയും ആ സന്തോഷം നമ്മെ എന്നും പിന്തുടരുകയും ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സാന്നിധ്യത്തിലെ സന്തോഷം എന്നും അനുഭവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ