Uncategorized

“അനുകൂലം ആക്കുന്ന ദൈവം”

വചനം

പുറപ്പാട് 11 : 3

യഹോവ മിസ്രയീമ്യർക്കു ജനത്തോടു കൃപ തോന്നുമാറാക്കി. വിശേഷാൽ മോശെ എന്ന പുരുഷനെ മിസ്രയീംദേശത്തു ഫറവോന്റെ ഭൃത്യന്മാരും പ്രജകളും മഹാശ്രേഷ്ഠനായി വിചാരിച്ചു.

നിരീക്ഷണം

യിസ്രായേൽ ജനം മിസ്രയിമിൽ അടിമകളായി നാന്നൂറ് വർഷം ജീവച്ചു. അവരെ അവിടെ നിന്ന് വിടുവിക്കുവാൻ ദൈവം ഒൻപത് ബധകള്‍ അയച്ചു എന്നാൽ ഫറവോൽ യിസ്രായേൽ ജനത്തെ വിടുവാൻ തയ്യാറായില്ല. അപ്പോള്‍ ദൈവം അവസാനത്തെ ബാധയായി കടിഞ്ഞൂൽ സംഹാരം നടത്തി. ഫറവോനും മിസ്രയിം ജനവും ദൈവത്തിന്റെ അത്ഭുത പ്രവർത്തികളെ കണ്ട് യിസ്രായേൽ ജനത്തോട് പ്രീതി കാണിക്കുവാൻ ദൈവം അവരുടെ ഹൃദയത്തെ ഒരുക്കി എന്ന് ഈ വേദ ഭഗത്തിൽ കാണുവാൻ കഴിയുന്നു.

പ്രായോഗികം

ദൈവജനത്തിന് അസാധ്യമായിരുന്നതിനെ ദൈവത്താൽ സാധ്യമാക്കിക്കൊടുക്കുന്ന ഒരു സംഭവമാണിത്.  യിസ്രായേൽ ജനം അടിമകളായിരുന്നു, എന്നാൽ മിസ്രയിം ജനം അവരുടെ ദേശത്ത് ദൈവത്തിന്റെ കരം, ഭീകരത പ്രവർത്തിക്കുന്നത് കണ്ടു. മിസ്രയിം ജനത്തിന്റെ സമ്പത്തൊക്കെയും അവർ യിസ്രായേല്യർക്ക് നൽകുവാൻ അവരോട് പ്രീതി തോന്നുവാൻ തക്കവണം ദൈവം അവരുടെ ഹൃദയങ്ങളിൽ പ്രവർത്തിച്ചു. യിസ്രായേൽ ജനം മിസ്രയിമിൽ നിന്ന് പുറപ്പെടുന്ന ദിവസം വിലമതിക്കാൻ കഴിയാത്തത്ര സ്വർണ്ണവും വെള്ളിയും യിസ്രായേൽ ജനത്തിന് നൽകി എന്ന് നാം ദൈവ വചനത്തിൽ വായിക്കുന്നു. അത് ദൈവം തന്റെ ജനത്തോട് കാണിച്ച പ്രീതിയാണ്. ഇന്ന് പ്രീയ സുഹൃത്തേ, താങ്കള്‍ക്ക് എന്താണ് വേണ്ടത്? കൂടുതൽ പണമോ, കൂടുതൽ സൂഹൃത്തുക്കളോ അതോ ദൈവത്തിന്റെ പ്രീതിയാണോ താങ്കള്‍ക്ക് ആവശ്യം? എന്തു തന്നെ ആയാലും അതു തരുവാൻ ദൈവത്തിന് കഴിയും. ദൈവത്തിന്റെ പ്രീതക്കായി കാത്തിരിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നോട് ദയകാട്ടി ഇതുവരെയും നടത്തിയതിനായി നന്ദി. തുടർന്നും അങ്ങയുടെ പ്രീതി എന്റെ മേൽ ഉണ്ടാകുമാറാകേണമേ. ആമേൻ