Uncategorized

“നീതിമാന്റെ പ്രാർത്ഥന”

വചനം

ലൂക്കോസ് 18 : 13

ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.  അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി.

നിരീക്ഷണം

രണ്ടു വ്യക്തികളുടെ പ്രാർത്ഥനയാണ് യേശു തന്റെ ഉപമയിലൂടെ ഇവിടെ വ്യക്തമാക്കുന്നത്. അതിൽ ഒരാൾ തന്റെ പ്രാർത്ഥനാ ജീവിത്തെക്കുറിച്ച് വളരെ അഭിമാനിക്കുന്ന മതവിശ്വാസി എന്നറിയപ്പെടുന്ന ഒരു പരീശനാണ്. താൻ എത്ര നീതിമാനാണെന്ന് മറ്റുള്ളവരെ അറിയിക്കുന്നതിൽ അദ്ദേഹം മികച്ചവനായിരുന്നു. മറ്റൊരാൾ മറ്റുള്ളവർ വെറുക്കുന്ന ഒരു നികുതി പിരിവുകാരനായിരുന്നു. അവൻ ആലയത്തിനുള്ളിൽ പോലും കയറുവാൻ യോഗ്യതയില്ലാതെ പുറത്തു നിന്നുകൊണ്ട് മാറത്തടിച്ച്  തന്റെ പാപ പങ്കിലമായ ജീവിത്തെ ഓർത്ത് നിലവിളിച്ചുകൊണ്ട് പാപിയായ എന്നോട് കരുണ തോന്നേണമേ എന്ന് പറഞ്ഞ് ദൈവത്തോട് അപേക്ഷിച്ചു.

പ്രായോഗികം

അവസാനം യേശു പറഞ്ഞു ആ പാപിയായ നികുതി പിരുവുകാരൻ പ്രാർത്ഥിച്ച പ്രാർത്ഥന ദൈവം കേൾക്കുകയും അവൻ നീതിമാനായി മടങ്ങിപ്പോകുകയും ചെയ്തു എന്ന്. പാപിയായ വ്യക്തയാണ് യേശുവിനെ ആകർഷിച്ചത് എന്തുകൊണ്ട്? അന്ന് യേശുവിനെ ആകർഷിച്ച അതേകാര്യം തന്നെയാണ് ഇന്നും യേശുവിനെ ആകർഷിക്കുന്നത്. പാപിയായ മനുഷ്യൻ നിരാശയിൽ നിന്നുകൊണ്ട് സത്യസന്ധമായി ദൈവത്തോട് നിലവിളിച്ചു, ആ നിലവിളി ദൈവം കേട്ടു അവനെ നീതിമാനായി അംഗീകരിച്ചു. ഇന്നും ആ സ്ഥിതിക്ക് മാറ്റം വന്നിട്ടില്ല. ഹൃദയങ്ങമായും സത്യസന്ധമായും നിലവിളിക്കുന്ന ഒരു പുരുഷന്റെയോ സ്ത്രീയുടെയോ നിലവിളി യേശു കേൾക്കുകയും അത് ഒരു നീതിമാന്റെ പ്രാർത്ഥനായി കണക്കാക്കി അതിന് മറുപടി തരുകയും ചെയ്യുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെ നന്നായി അറിയുന്ന അങ്ങയുടെ മുമ്പാകെ എന്നെ തന്നെ സമർപ്പിക്കുന്നു. എന്റെ നിലവിളികേട്ട് ജീവിത്തിലെ പാപങ്ങളെ ക്ഷമിച്ച് എന്നെ നീതിമാനാക്കിയ അങ്ങയുടെ സ്നേഹത്തിന് നന്ദി. തുടർന്നും എന്റെ നിലവിളി ശ്രദ്ധിച്ച് എന്നെ നീതിപാതകളിൽ നടത്തേണമേ. ആമേൻ