Uncategorized

“നമുക്ക് ശരിക്കും അറിയില്ലായിരിക്കാം!”

വചനം

1 കൊരിന്ത്യാർ 8 :   3

ഒരുത്തൻ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.

നിരീക്ഷണം

കൊരിന്തിലെ സഭയെ പുതിയ ചില വിവരങ്ങൾ പഠിപ്പിക്കുകയായിരുന്നു അപ്പോസ്ഥലനായ പൗലോസിന്റെ പദ്ധതി. അദ്ദേഹം അത് ആമുഖമായി പറഞ്ഞത്, നിങ്ങൾക്ക് എന്തെങ്കിലും അറിയാമെന്ന് നിങ്ങൾ കരുതുന്നു, ഒരുപക്ഷേ നിങ്ങൾക്ക് ശരിക്കും ഒന്നും അറിയില്ലായിരിക്കാം, എന്നതാണ് സത്യം.

പ്രായോഗീകം

ചിലരുടെ മനസ്സ് അവർ പ്രായമാകുമ്പോൾ ചിലകാര്യങ്ങളിൽ ഉറച്ചുപോകും അതിൽ ദൈവത്തിനുപോലും ചിലപ്പോൾ മാറ്റിയെടുക്കുവാൻ കഴിയാതെ വരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവരുടെ ചിന്തയിൽ അവർ വളരെ കഠിനരാകുന്നു ദൈവത്തിനുപോലും അവരുടെ ചിന്തകളെയും അഹങ്കാരത്തെയും തകർക്കുവാൻ കഴിയുകയില്ല. നമ്മെ പഠിപ്പിക്കുവാൻ യേശുവിന് എപ്പോഴും പുതിയ വിവരങ്ങൾ ഉണ്ട്. തന്റെ ആളുകൾ വളരണമെന്ന് ദൈവം എപ്പോഴും ആഗ്രഹിക്കുന്നു, പക്ഷേ മനുഷ്യർ അത് മനസ്സിലാക്കിയെന്ന് വിശ്വസിക്കുവാൻ കഴിയുന്നില്ല. ഇന്ന് അങ്ങനെയുള്ളവരോട് സ്വർഗ്ഗം പറയുന്നത് ഇപ്രകാരം ആയിരിക്കും, ഒരു പക്ഷേ നിങ്ങൾക്ക് ശിരക്കും അറിയില്ലായിരിക്കാം. ആകയാൽ ദൈവം എന്തു പഠിപ്പിക്കുന്നു എന്ന് മനസ്സിലാക്കി അത് പഠിക്കുവാൻ തയ്യാറായാൽ ദൈവീക അനുഗ്രഹം നമുക്ക് പ്രാപിക്കുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് പഠിപ്പിക്കുന്ന പാഠങ്ങൾ കൃത്യമായി പഠിച്ച് അങ്ങയുടെ ഹിതപ്രകാകരം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x