Uncategorized

“എത്രത്തോളം?”

വചനം

യോശുവ 18 :   3

യോശുവ യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ദേശം കൈവശമാക്കുവാൻ പോകുന്നതിന്നു നിങ്ങൾ എത്രത്തോളം മടിച്ചിരിക്കും?

നിരീക്ഷണം

യിസ്രായേൽ ജനം യെരീഹോ കീഴടക്കിയതിനുശേഷവും യേശുവ തങ്ങൾക്ക് അനുവദിച്ച പ്രദേശങ്ങൾ ഓരോ ഗോത്രവും അവിടെയുണ്ടായിരുന്ന ജാതികളെ കാഴടക്കി സ്വന്തമാക്കണമായിരുന്നു. എന്നാൽ അതിന് വളരെ കാലതാമസം വരുത്തുന്നത് കണ്ടിട്ട് യോശുവ ഓരോ ഗോത്രങ്ങളോടും ചോദിച്ചു ദൈവം നിങ്ങളോട് ചെയ്യുവാൻ പറഞ്ഞകാര്യം ചെയ്യുവാൻ ഇനിയും എത്ര സമയം എടുക്കും?

പ്രായോഗീകം

നാം പലപ്പോഴും നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ പ്രവർത്തികൾ വെളിപ്പെടുവാൻ കാത്തിരിക്കാറുണ്ട്. എന്നാൽ നാം വിശ്വാസത്തോടെ ഓരോ പ്രവൃത്തിയും ചെയ്തു മുന്നോട്ട് പേകുകയും ദൈവം ഇനിയും കൂടുതൽ കാര്യങ്ങൾ എന്നെകൊണ്ട് ചെയ്യിക്കും എന്ന് വിശ്വസിച്ചകൊണ്ട് പ്രവർത്തിക്കുകയും ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു. യിസ്രയേൽ ഗോത്രങ്ങൾക്ക് ദൈവം വിഭാഗിച്ചുകൊടുത്തത് അവർ സ്വീകരിച്ചു എന്നാൽ എതിനെ കൈയ്യടക്കുവാൻ വിശ്വാസം ആവശ്യമായിരുന്നു. വിശ്വാസമുണ്ടെങ്കിലെ അതിനായി പ്രവർത്തിക്കുവാൻ ഇടയാകുകയുള്ളൂ. വിശ്വാസം എന്നത് എപ്പോഴും നമ്മെ മുന്നോട്ട് നയിക്കുന്നതാണ്, പ്രതിക്ഷയോടെ കാത്തിരിക്കുന്നതല്ല. യിസ്രായേൽ ഗോത്രങ്ങൾ അവകാശത്തിനായി കാത്തിരിക്കുമ്പോൾ ദൈവം സ്വർഗ്ഗത്തിൽ നിന്ന് നോക്കി അവരോട് ചോദിക്കുന്നത് “ഞാൻ വിഭാഗിച്ചു തന്നതിനെ അവകാശമാക്കുവാൻ നിങ്ങൾ എത്രത്തോളം താമസം?” താമസം കൂടാതെ ദൈവം നമ്മുക്ക് അനുവദിച്ചു തന്നതിനെ വിശ്വാസത്തോടെ അവകാശമാക്കുവാൻ മുന്നോട്ട് പോകാം!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് വാഭാഗിച്ചു തന്നതിനെ അവകാശമാക്കുവാൻ വിശ്വാസത്തോടെ മുന്നോട്ടു പോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x