Uncategorized

“നിങ്ങളെയും തിരഞ്ഞെടുത്തിരിക്കുന്നു”

വചനം

സങ്കീർത്തനം 65 :   4

നിന്റെ പ്രാകാരങ്ങളിൽ പാർക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.

നിരീക്ഷണം

ദൈവത്തിന്റെ ആലയത്തിൽ വസിക്കുവാൻ ദൈവം തിരഞ്ഞെടുത്ത എല്ലാവരെയും ദാവീദ് രാജാവ് അനുഗ്രഹിച്ചു. അവർ ദൈവത്തിന്റെ ആലയത്തിലെ നന്മകൊണ്ട് തൃപ്തന്മാരാകും എന്ന് അവൻ പറഞ്ഞു.

പ്രായോഗീകം

ദൈവവചനം കേട്ട ഉടനെ തന്നെ നമ്മെ കർത്താവ് വിളിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്തേക്കില്ല എന്ന് ചില്പ്പോൾ നാം ചിന്തിക്കാം. എന്നാലും സത്യം എന്തെന്നാൽ ദൈവം നാം എല്ലാവരും രക്ഷിക്കപ്പെടണം എന്നത് മുൻ കൂട്ടി നിശ്ചയിച്ചതാണെന്ന് ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. റോമർ 8:29 ൽ അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു എന്നും, 2 പത്രോസ് 3:9ൽ ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു എന്നും വ്യക്തമാക്കുന്നു. ഇതാണ് പ്രശ്നം പലരും യേശുവിനെ സ്വീകരിക്കുവാനോ കർത്താവിന്റെ സന്നിധിയിൽ ജീവിക്കുവാനോ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ യേശു എല്ലാവരെയും ആകർഷിക്കുന്നു, എല്ലാവരെയും സ്നേഹിക്കുന്നു, മറ്റുള്ളവരെ അവന്റെ പാതയിലേയ്ക്ക് കൊണ്ടവരുന്നു, അവർ എത്രമാത്രം സ്നേഹിക്കപ്പെടുന്നുവെന്ന് അവരെ അറിയിക്കുന്നു. നിങ്ങളെയും ഈ പ്രബഞ്ചത്തിലെ എല്ലാവരെയും ദൈവം തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അറിയിക്കുവാൻ യേശു തന്റെ പങ്ക് നിർവ്വഹിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നെ തിരഞ്ഞെടുത്തതിനായ്നന്ദി. അങ്ങയുടെ വചനപ്രകാരം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x