Uncategorized

“പദവിയും പ്രീതിയും”

വചനം

1 ശമുവേൽ 2 :   26

ശമൂവേൽബാലനോ വളരുന്തോറും യഹോവെക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.

നിരീക്ഷണം

ദൈവം ഹന്നായ്ക്ക് നൽകിയ സമ്മാനമായിരുന്നു ശമുവേൽ ബാലൻ. തന്റെ വന്ധ്യത നീക്കി ഒരു മകനെ നൽകിയാൽ അവനെ യഹോവയ്ക്ക് തിരികെ നൽകുമെന്ന് അവൾ യഹോവയോട് വാഗ്ദത്തം ചെയ്തിരുന്നു. ദൈവം ഹന്നയുടെ പ്രാർത്ഥനകേണ്ട് അവൾക്ക് ഒരു മകനെക്കൊടുത്തു. ഹന്നയുടെ ഉടമ്പടിപ്രകാരം ശമുവേലിനെ വളർത്തുവാൻ പുരോഹിതനായ ഏലിയുടെ പക്കൽ ഏല്പിച്ചു. എലിയുടെ സംരക്ഷണയിൽ, ശമുവേൽ ദൈവത്തിന്റെയും ജനങ്ങളുടെയും കൃപയിലും പ്രീതിയിലും വളർന്നു എന്ന് ഈ വചനം വ്യക്തമാക്കുന്നു.

പ്രായോഗീകം

യിസ്രായേലിലെ പുരോഹിതനായ ഏലിക്ക് സ്വന്തം മക്കളെ ദൈവഭക്തരായി വളർത്താൻ കഴിഞ്ഞില്ല, പകരം മറ്റൊരു കുടുംബകത്തിലെ മകനെ യിസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പുരോഹിതന്മാരിലും പ്രവാചകന്മാരിലും ഒരാളാക്കി വളർത്തി എന്നത് അതിശയകരമാണ്. കൗമാരപ്രായത്തിൽ തന്നെ യുവാവായ ശമുവേൽ സ്വഭാവത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും പ്രീതിയിലും വളർന്നു എന്ന് തിരുവെഴുത്ത് പറയുന്നു. ദൈവത്തോടുള്ള പ്രീതി മിക്കപ്പോഴും അനുസരണത്തിന്റെയും താൻ ആശ്രയിക്കാവുന്നവനാണ് എന്ന് പറയുന്ന സ്ഥിരമായ ജീവിതശൈലിയുടെയും ഫലമാണ്. കാലക്രമേണ വിലമതിക്കാനാവാത്തതായി മാറുന്നത് സമൂഹത്തിൽ കുറവായ ആ മാനുഷീക ഗുണങ്ങളാണ്. പ്രശസ്തിയേക്കാളും സമ്പത്തിനേക്കാളും പ്രധാനമായി, ഒരു വ്യക്തി ദൈവത്തോടും മനുഷ്യരോടും ഉള്ള പ്രതീക്ഷയിലും പ്രീതിയിലും വളരേണ്ടതുണ്ടെന്ന്  ശമുവേലിന്റെ ജീവിത്തിലൂടെ നമുക്ക് മനസ്സിലാക്കുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിലുള്ള അനുസരണത്തിലും പ്രീതിയലും വളരുവാനും മനുഷ്യർക്ക് പ്രയോചനകരമായി ജീവിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x