Uncategorized

“അങ്ങയുടെ നാമത്തിന്നു തന്നേ മഹത്വം”

വചനം

സങ്കീർത്തനം  115 :  1

ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.

നിരീക്ഷണം

ദവീദ് രാജാവിനോ യിസ്രായേൽ ജനതയ്ക്കോ പില്ക്കാലത്തു ജീവിക്കുന്ന നമുക്കോ ഒരിക്കലും യാതൊരുവിധ പ്രശംസയോ കൈയടിയോ ആരാധനയോ ലഭിക്കരുത്, മറിച്ച് യഹോവയായ ദൈവത്തിനുമാത്രമേ ലഭിക്കാവൂ എന്ന് ഈ ഭാഗത്ത് ദാവീദ് രാജാവ് ഉറപ്പിച്ച് പറയുന്നു. അവിടുത്തെ സ്നേഹത്തെയും വിശ്വസ്ഥതയെയും പ്രതി, കർത്താവിന് മാത്രമേ മഹത്വം ലഭിക്കാവൂ എന്ന് ദാവീദ് രാജാവ് വ്യക്തമാക്കുന്നു.

പ്രായോഗീകം

ദാവീദ് രാജപതവിയിൽ എത്തിയിട്ട് ഈ ഘട്ടമായപ്പോഴേക്കും, മറ്റേതൊരു മനുഷ്യനും ലഭിച്ചിട്ടുള്ളതിനേക്കാൾ അധികം പ്രശംസയും ആദരവും അദ്ദേഹത്തിന് ലഭിച്ചു. ഓർക്കുക, ദാവീദ് ചെറുപ്പമായിരിക്കെ ഗോല്യാത്ത് എന്ന മല്ലനെ വധിച്ചപ്പോൾ, “ശൗൽ ആയിരം പേരെ കൊന്നു, എന്നാൽ ദാവീദ് പതിനായിരത്തെയും” എന്ന് ജനങ്ങൾ ആർത്തുവിളിച്ചിരുന്നു. അദ്ദേഹം വധിച്ചത് ഒരേയൊരു മനുഷ്യനെ മാത്രമായിരുന്നു! ഭാഗ്യവശാൽ, തന്റെ പ്രശസ്തി വർദ്ധിച്ചപ്പോൾ നമ്മുടെ വാഴ്ത്തപ്പെട്ട രക്ഷകനോടുള്ള സ്നേഹവും അവിടുത്തെ സ്തുതിക്കാനുള്ള മനസ്സും അദ്ദേഹത്തിൽ വർദ്ധിച്ചുവന്നു. തന്റെ ശക്തിയും വിജയവും എവിടെനിന്നാണ് ലഭിക്കുന്നതെന്ന് ദാവീദ് രാജാവ് എപ്പോഴും ഓർത്തിരുന്നു. ആകയാൽ മറ്റുള്ളവർ നമ്മെ പ്രശംസിക്കുമ്പോൾ ദാവീദ് രാജാവിനോട് ഒപ്പം ചേർന്ന്, “ഞങ്ങൾക്കല്ല യഹോവേ ഞങ്ങൾക്കല്ല അവിടുത്തെ സ്നേഹവും വിശ്വസ്തതയും നിമിത്തം അങ്ങേയ്ക്കു മാത്രം!” എന്ന് പറയാൻ നാം തയ്യാറാകേണം. –

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് എന്തെങ്കിലും കൈയ്യടി ലഭിക്കുകയാണെങ്കിൽ, മുകളിലേക്ക് നോക്കി അങ്ങയുടെ നാമത്തെ സ്തുതിക്കുവാൻ എന്നെ സഹായിക്കണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x