Uncategorized

“പൂർണ്ണമായ അധികാരം”

വചനം

മത്തായി 10 :   1

അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവർക്കു അധികാരം കൊടുത്തു.

നിരീക്ഷണം

യേശു ശിഷ്യന്മാരെ വ്യക്തിപരമായി തന്നെ അനുഗമിക്കുവാൻ ആദ്യം വിളിച്ചു. എന്നാൽ ഇപ്പോൾ അവൻ അവരെ തികച്ചും വ്യത്യസ്തമായ ഒന്നിനായി വിളിച്ചുകൂട്ടി. ദുരാത്മാക്കൾ, രോഗങ്ങൾ വ്യാധികൾ എന്നിവയുടെ മേൽ അവൻ അവർക്ക് പൂർണ്ണ അധികാരം നൽകി അവരെ ശിശ്രൂഷയ്ക്കായി അയക്കുവാനായിരുന്നു വിളിച്ചത്.

പ്രായോഗീകം

ദൈവവചനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണിത്. ലോകത്തെ തന്നെ മാറ്റിമറിക്കുവാൻ ശിഷ്യന്മാർക്ക് അധികാരവും കല്പനയും ലഭിച്ച ഒരു അദ്ധ്യായം കൂടിയാണിത്. യേശു ശിഷ്യന്മാരെ വിളിച്ച ഉടനെ അവർക്ക് പൂർണ്ണ അധികാരം നൽകിയില്ല, കാരണം അവർ ആദ്യം തന്നെ തന്റെ പ്രവർത്തിയിൽ നിന്ന് താൻ എന്താണ് ശിശ്യന്മാരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് അവർ മനസ്സിലാക്കുവാൻ കാത്തിരുന്നു. യേശു സ്വർഗ്ഗാരോഹണം ചെയ്തശേഷം ശിഷ്യന്മാർ യേശുവിന്റെ പ്രതീക്ഷയെ തകർത്തില്ല. അന്ധകാരത്തിന്റെ പ്രവർത്തികളുടെ മേൽ പൂർണ്ണ അധികാരം ഉപയോഗിച്ച് അവർ സുവിശേഷം ലോകത്തെങ്ങും പ്രചരിപ്പിച്ചു. യേശുവിന്റെ സുവിശേഷം മുന്നോട്ട് കൊണ്ടുപോകുവാൻ ആദ്യകാല ശിഷ്യന്മാരെ പോലെ നമുക്കും പൂർണ്ണ അധികാരം നൽകിയിട്ടുണ്ടെന്ന കാര്യം നാം ഒരിക്കലും മറക്കരുത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സുവിശേഷം പ്രചരിപ്പിക്കുവാൻ കഴിയുന്നതെല്ലാം അങ്ങ് നൽകിയ അധികാരം ഉപയോഗിച്ച് ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x