“കീഴടങ്ങലിന്റെ അടയാളം”
വചനം
സങ്കീർത്തനം 63 : 4
എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും.
നിരീക്ഷണം
ആത്മീയ ആനന്ദത്തിന്റെയും നന്ദിയുടെയും ഒരു നിമിഷത്തിൽ, ദാവീദ് കർത്താവിനോട് പ്രാർത്ഥിച്ചു. അദ്ദേഹം പറഞ്ഞു, ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാൻ നിന്റെ നാമത്തെ സ്തുതിക്കും. അങ്ങനെ ചെയ്യുമ്പോൾ നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ ഉയർത്തും.
പ്രായോഗീകം
തോക്കുമായി ഒരാൾ നമ്മെ പിടിക്കുവാൻ വന്നാൽ അദ്ദേഹം ഉടനെ പറയും കൈ ഉയർത്തി കീഴടങ്ങുക എന്ന്. അപ്പോൾ കീഴടങ്ങലിന്റെ അടയാളമായി വേഗത്തിൽ അദ്ദേഹം കൈകൾ ഉയർത്തുന്നു. പിന്നെ അദ്ദേഹം പറയും ഇതാ എനിക്കുള്ളതെല്ലാം എടുത്തുകൊള്ളുക, നിങ്ങൾക്ക് എന്തൊക്കെവേണമോ അതെല്ലാം ഞാൻ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു എന്ന്. ഇന്ന് നാം യേശുവിന്റെ അനുയായികൾ ആണെങ്കിൽ ദയവായി ഓർക്കുക, അവൻ നല്ല ദൈവമാണ്. പക്ഷേ നാം ദൈവത്തെ ആദരവോടെ ആരാധിക്കേണം എന്ന് ദൈവം ആഗ്രഹിക്കുന്നു. നാം അങ്ങനെ ചെയ്യുമ്പോൾ യേശു നമ്മോട് പറയും കൈകൾ ഉയർത്തിപ്പിടിക്കുക, ആ സമയത്ത് നാം ഓർക്കേണ്ടത് നാം കീഴടങ്ങലിന്റെ അടയാളമായി കൈ ഉയർത്തി ദൈവത്തെ സ്തുക്കുകയും ആരാധിക്കുകയും ചെയ്യുന്നു എന്നതാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ മുമ്പിൽ കൈകളെ ഉയർത്തി അങ്ങയെ സ്തുതിക്കുവാനും ആരാധിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
