Uncategorized

“അവിശ്വസ്തതയ്ക്കുള്ള മറുപടി”

വചനം

1 ദിനവൃത്താന്തം 10 : 13

ഇങ്ങനെ ശൌൽ യഹോവയോടു ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു.

നിരീക്ഷണം

യിസ്രായേൽ രാജാവായ ശൗവിന് തന്റെ ജീവാവസാനം സ്വയം ജീവൻ ഒടുക്കേണ്ടി വന്നു.  ഒരിക്കൽ ദൈവം തന്റെ ജനത്തെ നയിക്കുവാൻ തിരഞ്ഞെടുത്ത രാജാവ് അവസാനം ജീവനൊടുക്കേണ്ടി വന്നു. കാരണം ദൈവത്തോടുള്ള അവന്റെ അവിശ്വസ്തത നിമിത്തം  എന്ന് തിരുവെഴുത്ത് വ്യക്തമാക്കുന്നു.

പ്രായോഗികം

യേശുക്രിസ്തുവിനെ യഥാർത്ഥമായി പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുന്ന വ്യക്തികളും അനുദിനം മരിക്കുന്നു. എന്നാൽ ശൗൽ യഹോവയായ ദൈവത്തോട് അവിശ്വാസ്തത കാണിച്ചതുകൊണ്ട് മരിച്ചു. അതിനെ ശൗലിന്റെ കഴിവ് മരിച്ചു എന്നോ ശൗലിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും മരിച്ചു എന്നോ ശൗലിന്റെ വംശം മരിച്ചു എന്നും ഒക്കെ പറയുവാൻ കഴിയും. ഈ മരണങ്ങളെല്ലാം സംഭവിച്ചത് ശൗലിന്റെ ദൈവത്തോട് ഉള്ള അവിശ്വസ്തത നിമിത്തം ആണ്. ശൗലിന്റെ ജീവിത യാത്രയ്ക്കിടയിൽ എവിടെയോ വച്ച് യഥാർത്ഥമായ ദൈവത്തെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല. അതിന് ഉത്തരവാദി ശൗൽ തന്നെ ആയിരുന്നു മറ്റാരുമല്ല. അതുപോലെ ഈ കാലഘട്ടതിതിൽ ഒരു സ്തീയോ പുരിഷനോ തനിക്കുവേണ്ടി മാത്രം ജീവിക്കുമ്പോള്‍ അവരുടെ അവിശ്വസ്തയുടെ തിക്തയനുഭവം ആ വ്യക്തി തന്നെ അനുഭവിക്കേണ്ടി വരും. ആയതുകൊണ്ട് ഇന്ന് ഒരു തീരുമാനം എടുക്കാം ഞാൻ ഒരിക്കലും ദൈവത്തോടുളഅള വാക്ക് പാലിക്കുന്നതിൽ അവിശ്വസ്തത കാണിക്കുകയില്ല.

പ്രാർത്ഥന

പ്രീയ യേശുവേ,

ഒരിക്കൽ കൂടെ എന്റെ തീരുമാനം ഞാൻ ഉറപ്പാക്കട്ടെ ഞാൻ അങ്ങയുടെ സന്നിധിയിൽ വിശ്വസ്തയോടും വിശ്വാസത്തോടും ഉറച്ചു നിൽക്കും. അങ്ങയുടെ കൃപ എപ്പോഴും എന്നോട് കൂടെ ഇരിക്കുമാറാകേണമേ. ആമേൻ