Uncategorized

“ഭയം വരുമ്പോൾ എന്തു ചെയ്യണം”

വചനം

സങ്കീർത്തനം  56 :   3

ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും.

നിരീക്ഷണം

ഭയത്തെ നേരിടുവാൻ ദാവീദ് രാജാവിന് ഒരു പ്രതിവിധിയുണ്ടായിരുന്നു. കർത്താവിനോട് പ്രാർത്ഥിക്കുമ്പോൾ അദ്ദേഹം ഇപ്രകാരം പറഞ്ഞു, “എനിക്ക് ഭയം തോന്നുമ്പോഴെല്ലാം ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു”!!

പ്രായോഗീകം

ഇതൊരു സാധാരണമായ, ലളിതമായ പരിഹാരമാണെന്ന് തോന്നിയേക്കാം. എന്നാൽ ഇതൊട്ടും സാധാരണമായതോ ലളതിമായതോ ആയ കാര്യമല്ലെന്ന് നമുക്ക് ഉറപ്പിച്ചു പറയുവാൻ കഴിയും. ഒന്നാമതായി, ദാവീദ് രാജാവ് പറഞ്ഞത് സത്യമാണ്. കർത്താവിലാണ് നിങ്ങളുടെ വിശ്വാസമെങ്കിൽ, ഭയം തൽക്ഷണം അകന്നുപോകും. രണ്ടാമതായി, ഇത് അത്ര ലളിതമല്ല, കാരണം നമ്മുടെ ഭയത്തെ അതിജീവിക്കുവാൻ യേശു ക്രൂശിൽ വലിയൊരു വില നൽകേണ്ടിവന്നു.  ആകയാൽ എല്ലാ ദുർവാർത്തകളും കേട്ട് വിശ്വസിക്കുന്നതിനേക്കാൾ ഉപരിയായി യേശുവിൽ ആശ്രയിക്കുവാൻ നാം ശീലിച്ചാൽ, നേരത്തെ പറഞ്ഞതുപോലെ, കാലക്രമേണ ഭയം ഓടിപ്പോകും. അതിനാൽ മറക്കരുത്, “ഭയം കടന്നുവരുമ്പോൾ ചെയ്യേണ്ടത് യേശുവിൽ ആശ്രയിക്കുക എന്നതാണ്”!!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിൽ ആശ്രയിച്ച് അങ്ങയുടെ ഹിതപ്രകാരം ജീവിച്ച് ഭയത്തെ പുറത്താക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ