Uncategorized

“നിങ്ങളുടെ കുരിശ് എന്നെന്നേക്കുമായി നലനിൽക്കുകയില്ല”

വചനം

മത്തായി  26 :   64

യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.

നിരീക്ഷണം

പരിഹാസപൂർണ്ണമായി യേശുവിനെ വിസ്തരിക്കുന്നതിനിടെ, താൻ മശിഹായാണോ എന്ന് മഹാപുരോഹിതൻ യേശുവിനോട് ചോദിച്ചു. യേശു മറുപടി പറഞ്ഞത് “ ഞാൻ എപ്പോഴും ഈ കുരിശ് സഹിക്കുകയില്ല, സർവ്വശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഞാൻ നിൽക്കുന്നത് താമസിയാതെ നിങ്ങൾ കാണും എന്ന് വ്യക്തമാക്കി.

പ്രായോഗീകം

സ്വർഗ്ഗത്തിലെ മഹത്വം ഉപേക്ഷിച്ച് ഭൂമിയിൽ ഒരു മനുഷ്യനായി അവതരിക്കുക എന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കുവാൻ കഴിയുമോ? ജനിച്ച നിമിഷം മുതൽ തന്നെ യേശു ഒരു പ്രത്യേകതരം കുരിശ് വഹിക്കുവാൻ തുടങ്ങി എന്ന് വചനം വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും. എന്നാൽ, തന്റെ കുരിശ് എന്നെന്നേക്കുമായി നിലനിൽക്കുകയില്ല എന്ന് അവിടുന്ന് തന്റെ ഹൃദയത്തിൽ ഉറച്ചു വിശ്വസിച്ചിരുന്നു. ഇന്ന് നമ്മെ സംബന്ധിച്ച് ഏതുതരം കുരിശാണ് നാം വഹിക്കുന്നത്? അതിന്റെ ഭാരത്താൽ തളർന്നുപോകുന്നുണ്ടോ? അത് എന്തുതന്നെ ആയാലും യേശു അത് ഇതിനകം തന്നെ വഹിച്ചുകഴിഞ്ഞു. ഇന്ന് ഇത് തിരിച്ചറിയുക നിങ്ങളുടെ കുരിശ് എന്നന്നേക്കുമായി നിലനിൽക്കുകയില്ല.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ കഷ്ടതയാകുന്ന കുരിശ് എനിക്ക് എന്നന്നേക്കുമായി വഹിക്കേണ്ടി വരികയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അങ്ങയുടെ കൃപ എപ്പോഴും എന്നോടുകൂടെ ഇരിക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x