Uncategorized

“ഭയത്തിന് മാത്രമേ നമ്മെ തടയാൻ കഴിയൂ”

വചനം

1 രാജാക്കന്മാർ  19 : 9

അവിടെ അവൻ ഒരു ഗുഹയിൽ കടന്നു രാപാർത്തു; അപ്പോൾ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോടു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിച്ചു.

നിരീക്ഷണം

കർമ്മേൽ പർവ്വതത്തിൽവെച്ച് ഏലിയാവ് ബാലിന്റെ പ്രവാചകന്മാരെ നശിപ്പിക്കുകയും മഴയ്ക്കായി കർത്താവിനോട് പ്രാർത്ഥിക്കുകയും ദൈവം പ്രാർത്ഥനകേട്ട് മഴപെയ്യിക്കുകയും ചെയ്തു. എന്നാൽ, ഏലിയാവ് ചെയ്ത ഈ കാര്യങ്ങൾ അറിഞ്ഞപ്പോൾ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അവനെ കൊല്ലുമെന്ന് ഈസബേൽ ഭീഷണിപ്പെടുത്തി. ആ ഭീഷണി കേട്ടപ്പോൾ ഭയന്നുപോയ ഏലിയാവ്, ഹോരേബിലെ ഒരു ഗുഹയിലേയ്ക്ക് നാൽപ്പതിലെറെ ദിവസങ്ങൾ യാത്രചെയ്ത് ഒളിച്ചു. അപ്പോഴാണ് ദൈവം അവനോട് ചോദിച്ചത്, ഏലിയാവേ, നിനക്ക് ഇവിടെ എന്തു കാര്യം?

പ്രായോഗീകം

ഹോരേബിൽവെച്ച് എലീയാവിനോട് ദൈവം നിനക്ക് ഇവിടെ എന്തു കാര്യം? എന്ന് ചോദിച്ചപ്പോൾ,  എലീയാവേ, നിന്റെ സമയം കഴിഞ്ഞിരിക്കുന്നു, എന്നാണ് അവിടുന്ന് യഥാർത്ഥത്തിൽ അർത്ഥമാക്കിയത്. പ്രായം ചെന്ന ഒരു നേതാവിൽ നിന്ന് ദൈവം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് “ഭയം”. ദൈവത്തെ അറിഞ്ഞിട്ട് അധികകാലമാകാത്ത ഒരു ചെറുപ്പക്കാരന് ഭയം തോന്നുന്നത് സ്വാഭാവീകമാണ് എന്നാൽ ദീർഘകാലത്തെ അനുഭവസമ്പത്തുള്ള ഒരു മുതിർന്ന നേതാന് ഭയപ്പെട്ട് ഓടിപ്പോകുന്നത്.. അപ്പോൾ തന്നെ ദൈവം തന്നെ സേവിക്കുവാൻ പുതിയ ഒരാളെ സ്നേഹപൂർവ്വം കണ്ടെത്തി. ഉടൻ തന്നെ ഏലീയാവ് ഏലീശയെ കണ്ടെത്തി ശുശ്രൂഷയ്ക്കായി വിളിച്ചു ചേർത്തു. അധികം താമസിയാതെ, എലിയാവ് അഗ്നിമയമായ ഒരു രഥത്തിൽ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. ദൈവകൃപയാൽ ഏലീയാവ് തന്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കി, എന്നാൽ ആ പ്രക്രീയയിൽ അദ്ദേഹം ഒരു കാര്യം പഠിച്ചു, തന്നെ തടയാൻ കഴിയുന്ന ഒരേയൊരു കാര്യം “ഭയം” മാത്രമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിതകാലം മുഴുവൻ ഭയം കൂടാതെ ദൈവത്തെ സേവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x