“മതം”
വചനം
യോഹന്നാൻ 7 : 24
കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ.
നിരീക്ഷണം
ഈ വേദഭാഗത്ത് തന്റെ കാലഘട്ടത്തിലെ മതനിഷ്ഠരായ യഹൂദന്മാരുമായി യേശു വീണ്ടും നേരിട്ട് ഏറ്റുമുട്ടുകയാണ്. കേവലം “ബാഹ്യമായ കാഴ്ചപ്പാടുകൾ” എന്ന പ്രയോഗം സൂചിപ്പിക്കുന്നത് തങ്ങളുടെ മതപരമായ നിലപാടുകൾ അവർക്ക് മറ്റുള്ളവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകൾ എന്ന് തോന്നുന്ന കാര്യങ്ങളിൽ പെട്ടെന്നുള്ളതും മുൻവിധിയോടെയുള്ളതുമായ തീരുമാനങ്ങൾ എടുക്കുവാനുള്ള അവസരം നൽകി എന്നാണ്. മറ്റുള്ളവരെക്കുറിച്ചുള്ള ഇത്തരം പെട്ടെന്നുള്ള വിധിതീർപ്പുകൾ, സ്വന്തം മതപരമായ ജീവിതം തികച്ചും ശുദ്ധമാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട് മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ നിന്ന് അകന്നുനിൽക്കുവാൻ ആ മതവിശ്വാസികളെ സഹായിച്ചു. എന്നാൽ, അതൊരു അനീതി നിറഞ്ഞ വിധിയാണെന്നും ശരിയായ രീതിയിൽവേണം വിധിക്കുവാനെന്നും യേശു ഈ വചനത്തിലൂടെ ഊന്നിപ്പറയുന്നു.
പ്രായോഗീകം
മതം ഒരിക്കലും കാര്യങ്ങളെ ശരിയായ രീതിയിൽ വിലയിരുന്നുന്നില്ല. ഒരു ചതുരക്കട്ടയെ വട്ടത്തിലുള്ള ദ്വാരത്തിലേയക്ക് നിർബന്ധിച്ച് കടത്തുവാൻ ശ്രമിക്കരുത് എന്നാണല്ലോ ചൊല്ല്. എന്നാൽ, മതം നിങ്ങളെ അത്തരം അനുയോജ്യമാല്ലാത്ത ചതുര-വട്ട ദ്വാരങ്ങളിലേയ്ക്ക് നിർബന്ധിച്ച് ഒതുക്കുവാൻ ശ്രമിക്കുന്നു. മനുഷ്യരാശിയുടെ കഥയും ഇതുതന്നെയാണ്. മിക്കപ്പോഴും, വട്ടത്തിലുള്ള ദ്വാരത്തിലേയക്ക് കടന്നുകയറുവാൻ ശ്രമിക്കുന്ന ചതുരക്കട്ടകളാണ് നമ്മൾ, അതിന്റെ ഫലമായുണ്ടാകുന്ന അവസ്ഥയോ…അതൊരു വലിയ കുഴപ്പത്തിൽ ചെന്ന് ചാടുകയാണ്. എന്നാൽ സ്നേഹം യഥാർത്ഥ ക്രിസ്തീയ സ്നേഹം-ആ കുഴപ്പങ്ങളെ പരിഹരിക്കപ്പെടുന്നത് വരെ കൂടെ തന്നെ നിൽക്കുന്നു. യേശുവും മതവും തമ്മിലുള്ള വ്യത്യാസം അതാണ്. മറ്റൊരാളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് കണ്ടുവെന്ന് തോന്നുമ്പോൾ മതം പെട്ടെന്ന് വിധി കൽപ്പിക്കുന്നു, എന്നാൽ യേശുവും യഥാർത്ഥ ക്രിസ്ത്യാനികളും കൂടെത്തന്നെ നിൽക്കും -ആ ചതുരക്കട്ട ഒടുവിൽ തനിക്ക് അനുയോജ്യമായ സ്ഥാനം കണ്ടെത്തുന്നതുവരെ. ഇതിൽ കുറഞ്ഞതെല്ലാം വെറും…മതം മാത്രമാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നിൽ തെറ്റുകുറ്റങ്ങൾ വന്നപ്പോഴും എന്നെ ഉപേക്ഷിക്കാതെ എന്നെ താങ്ങിവഴിനടത്തിയതിനായി നന്ദി. മതത്തിലല്ല, അങ്ങയിൽ ആശ്രയിച്ച് മുന്നോട്ട് പോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
