Uncategorized

“സമാധാനമുണ്ടാക്കുന്നവർ”

വചനം

യിരമ്യാവ് 29 :  7

ഞാൻ നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാർത്ഥിപ്പിൻ; അതിന്നു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും.

നിരീക്ഷണം

ബാബിലോണിലെ പ്രവാസകാലത്ത് യിസ്രായേലിന്റെ പ്രവാചകനായിരുന്ന യിരമ്യാവ് പ്രവാചകൻ ജനങ്ങളോട് ഇപ്രകാരം പറഞ്ഞു. നിങ്ങളെ അടിച്ചമർത്തുന്നവരെയോ, നിങ്ങളെ പ്രവാസികളായി കൊണ്ടുപോയ ആ വലിയ നഗരത്തെയോ ഭയപ്പെടേണ്ടതില്ല. പകരം, ആ നഗരത്തെ ഉൾക്കൊള്ളുക. അവിടെ താമസമുറപ്പിക്കുക, വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുക. ആ നഗരത്തിന്റെ സമാധാനത്തിനായി പ്രർത്ഥിക്കുക. അത് അഭിവൃദ്ധി പ്രാപിച്ചാൽ, പ്രവാസികളായ നിങ്ങൾക്ക് അതിൽ പങ്കാളികളാകാനും അഭിവൃദ്ധിപ്പെടാനും സാധിക്കും.

പ്രായോഗീകം

നമ്മെ ദൈവം വിളിച്ചത് ഓടിപ്പോകുവാനാല്ല നാം ആയിരിക്കുന്ന നഗരത്തിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുവാനും പ്രവർത്തിക്കുവാനും ആണ്. നാം ആക്കിയിരിക്കുന്നത് വലീയ പട്ടണങ്ങളിലോ ചെറിയ പട്ടണത്തിലോ ആയിരിക്കാം. നാം ആയിരിക്കുന്ന സ്ഥലത്ത് നമ്മെ ദൈവം ആണ് ആക്കി വച്ചിരിക്കുന്നത് എന്ന ഉറപ്പ് നമുക്ക് ഉണ്ടാകണം. ആകയാൽ നമ്മെ ഏൽപ്പിച്ചത് നാം വിശ്വസ്തയോടെ ചെയ്യുവാൻ തയ്യാറാകാം. നാം ആയിരിക്കുന്നിടത്ത് സമാധാനം ഉണ്ടാക്കുവാനാണ് വിളിച്ചിരിക്കുന്നത് അവിടെ സമാധാനവും സമൃദ്ധിയും ഉണ്ടായാൽ അത് നമുക്കും അനുഭവിക്കുവാൻ കഴിയും അതിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നെ വിളിച്ച വിളിക്കൊത്തവണ്ണം പ്രവർത്തിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x