Uncategorized

“ആലയത്തെക്കുറിച്ചുള്ള എരിവ്”

വചനം

പുറപ്പാട് 36 : 5

യഹോവ ചെയ്യുവാൻ കല്പിച്ച ശുശ്രൂഷയുടെ പ്രവർത്തിക്കു വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.

നിരീക്ഷണം

മരുഭൂമിയിൽ യഹോവയ്ക്ക് ഒരു വിശുദ്ധ മന്ദിരം പണിയുവാൻ വഴിപാടുകള്‍ കൊണ്ടുവരുവാൻ തയ്യാറുള്ളവർ കൊണ്ടുവരുവാൻ മോശ യിസ്രായേൽ ജനത്തോട് ആവശ്യപ്പെട്ടു. എന്നാൽ ആവർ രാവിലെ മുതൽ രാത്രിവരെയും വഴിപാട് കൊണ്ടുവന്നുകൊണ്ടെയിരുന്നു എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു.  സത്യത്തിൽ ദൈവാലയത്തെക്കുറിച്ച് ഒരു എരിവ് അവർക്കുണ്ടായി.

പ്രായോഗികം

ആലയം പണിക്ക് ആവശ്യത്തിലധികം വഴിപാടുകള്‍ ജനം കൊണ്ടുവന്നതിനാൽ അവർ കൊണ്ടുവരുന്നത് നിർത്തുവാൻ മോശയ്ക്ക് ജനങ്ങളോട് ആവശ്യപ്പെടേണ്ടി വന്നു എന്ന് വിശ്വസിക്കുവാൻ പ്രയാസമാണോ? സത്യത്തിൽ അതാണ് സംഭവിച്ചത്. ദൈവാലയത്തോട് ഇത്തരത്തിലുള്ള സ്നേഹം ഇന്ന് എല്ലാ വിശ്വാസികളിലും വ്യാപകമായിരുന്നുവെങ്കിൽ എന്നേ ലോകം സുവിശേഷീകരിക്കപ്പെടുമായിരുന്നു!!! എല്ലാവരും യേശുവിൽ വിശ്വസിക്കും എന്ന് ഉദ്ദേശിക്കുന്നില്ല, പക്ഷേ സുവിശേഷം തീർച്ചയായും ഗോത്രങ്ങളിലും, രാജ്യങ്ങളിലും, ലോകത്തെമ്പാടും എത്തുമായിരുന്നു. പഴയനിയമ സംഭവം മാറ്റിവച്ചുകൊണ്ട് നാം ഓരോരുത്തരും നമ്മോടു തന്നെ ചോദിക്കാം ദൈവാലയത്തെക്കുറിച്ചും, സുവിശേഷ ഘോഷണത്തെക്കുറിച്ചും, ദൈവ വചനത്തെക്കുറിച്ചും എത്രമാത്രം സ്നേഹം നമ്മിലുണ്ട്? ദൈവാലയത്തെക്കുറിച്ചുള്ള എരിവ് നിമിത്തം എനിക്ക് എന്തു ചെയ്യുവാൻ കഴിയും എന്ന് ചിന്തിച്ചുകൊണ്ട് യേശുവിന്റെ അവസാന കല്പനയായ ലോകത്തെമ്പാടും സുവിശേഷം അറിയിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് പ്രവർത്തിക്കുവാൻ തയ്യാറാകാം.

പ്രാർത്ഥന

പ്രീയ യേശുവേ,

സുവിശേഷം ലോകത്ത് എല്ലായിടവും എത്തിക്കുവാൻ എന്നാൽ ആവേളം പ്രവർത്തിക്കുവാൻ സഹായിക്കുമാറാകേണമേ. ആമേൻ