“മുമ്പിലും പിമ്പിലും കാവൽ”
വചനം
യെശയ്യാ 52 : 12
നിങ്ങൾ ബദ്ധപ്പാടോടെ പോകയില്ല, ഓടിപ്പോകയുമില്ല; യഹോവ നിങ്ങൾക്കു മുമ്പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിമ്പട ആയിരിക്കും.
നിരീക്ഷണം
യിസ്രായേൽ ആദ്യമായി മിസ്രയിമിൽ നിന്ന് പുറത്തുവന്നത് വളരെ പെട്ടെന്ന് ആയിരുന്നു. എന്നാൽ ഇവിടെ, തന്റെ പ്രവാചകനായ യെശയ്യാവിലൂടെ കർത്താവ് അരുളി ചെയ്യുന്നത്, യിസ്രായേൽ സമാധാനത്തോടെ ബാബിലോണിൽ നിന്ന് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങുമെന്നാണ്. അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുവാൻ ദൈവം അവർക്ക് മുൻപിലും പിൻപിലും നടക്കുമെന്ന് അരിളിചെയ്യുന്നു.
പ്രായോഗീകം
ഒരുപക്ഷേ നമുക്ക് ഇഷ്ടമില്ലാത്തിടത്ത് നിശബ്ദമായി കഴിയേണ്ട സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടാകാം. കഴിക്കുവാൻ ഭക്ഷണവും തലചായ്ക്കുവാൻ ഒരിടവും ലഭിക്കുമെങ്കിലും ഹൃദയം ശൂന്യമായി തുടരുന്നതായി തോന്നാം. എന്നാൽ ഇന്ന് യേശു അരുളിചെയ്യുന്നത് “നീ എന്നെ അനുവദിക്കുകയാണെങ്കിൽ, നീ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ശൂന്യമായ അവസ്ഥയിൽ നിന്ന് ഞാൻ നിന്നെ വിടുവിക്കും.”ഈ വചനം നമ്മോട് പറയുന്നതുപോലെ തന്നെ, കൂടുതൽ സുരക്ഷിതമായ ഒരിടത്തേക്ക് നീ പ്രവേശിക്കുമ്പോൾ, നിന്നെ സംരക്ഷിക്കുവാനായി യേശു നിനക്ക് മുമ്പിലും പിമ്പിലും ഉണ്ടായിരിക്കും. ഒരുപക്ഷേ, അതിജീവനത്തിനായി ഓടേണ്ടിവന്ന ദുരിതപൂർണ്ണമായ സാഹചര്യങ്ങൾ മുൻപ് നീ അനുഭവിച്ചിട്ടുണ്ടാകാം. എന്നാൽ ഇന്ന് ഓടേണ്ട ആവശ്യമില്ല. കർത്താവ് ഇപ്പോൾ തന്നെ നിന്നോടൊപ്പമുണ്ട്. അവിടുന്ന് നിനക്ക് മുമ്പിലും പിമ്പിലും നടക്കുന്നു. യേശുവിന്റെ സ്നേഹത്താലും സംരക്ഷണത്താലും നീ വലയം ചെയ്യപ്പെട്ടിരിക്കുന്നു. അവിടുന്ന് നിന്നെ താങ്ങുന്നുവെന്ന് ഉറച്ചു വിശ്വസിക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ ഇന്ന് സമാധാനത്തോടെ മുന്നോട്ട് പോകുന്നു, കാരണം അങ്ങ് എന്നോട് കൂടെയുണ്ട്. എന്നും അങ്ങയുടെ സാന്നിധ്യം അനുഭവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
